ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കോറോണജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണജാഗ്രത

ഒന്നിച്ചു നിന്നിടാം
ഇനി ഒന്നായി മുന്നേറിടാം
നമ്മൾ ഒന്നായി തുരത്തുമീ കോറോണയെ !
 അകലുവാൻ കഴിയില്ലെങ്കിലും നമ്മൾ
ഇനി അകലം പാലിക്കണം......
പ്രതിരോധം തീർത്തിടും
നമ്മൾ, കോറോണയ്ക്കു മുന്നിൽ.
നിയമങ്ങൾ പാലിച്ചിടാം,
നമുക്ക് ഒന്നായി തുരത്തിടാം മഹാമാരിയെ !
മുഖാവരണം ധരിച്ചിടാം,
കൈകൾ വൃത്തിയായി കഴുകീടാം,
വീടിനുള്ളിലിരുന്നു തന്നെ
മഹാമാരിയെ കീഴടക്കാം !
ലോകമെങ്ങും കൊറോണ
നാടുമുഴുവൻ ദുരന്ത കെണിയിൽ.......
ഒന്നിച്ചു നിന്നിടാം
ഇനി ഒന്നായി മുന്നേറിടാം !
ലോകമെങ്ങും ദുഃഖിക്കും വേളയിൽ,
ധൈര്യപൂർവം തുരത്തിടാം കോറോണയെ...
കൊറോണ കാലത്തിൽ നിന്ന് അവധികാലം സുന്ദരമാക്കാം !
വീട്ടിലിരുന്നു തന്നെ അറിവുകൾ നേടിടാം,
പാഠങ്ങൾ പഠിച്ചിടാം.
സമയമൊട്ടും കളയേണ്ട,
ഉടൻ നശിപ്പിക്കാം ഇവനെ !
കാലമെല്ലാം മാറിപ്പോയി,
നാടുമുഴുവൻ ദുഃഖത്തിലായി......
ജോലികൂലിയില്ലാതായി,
കുടുംബ ജീവിതം ദാരിദ്ര്യത്തിലായി !!!
പള്ളികൾ അമ്പലങ്ങൾ മറ്റും അടച്ചു പൂട്ടി നിങ്ങൾ,
ദൈവത്തെ മറന്നു ജീവിപ്പൂ ഞങ്ങൾ...
ദൈവത്തെ മറന്നു ജീവിക്കരുതേ,
ദൈവത്തിൽ വിശ്വസിച്ചു ജീവിക്കൂ !
പ്രാർത്ഥിക്കണം നിത്യവും ദൈവത്തോട്
 കോറോണയിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ..
മറക്കില്ലൊരിക്കലും ഈ മഹാമാരിയെ,
ദുരിത അവസ്ഥയിൽ കഴിയുന്നു ഞങ്ങൾ !!
അവധികാലം ഒത്തുചേരാം,
ഒന്നിച്ചു തുരത്താൻ പരിശ്രമിക്കാം..
മുൻകരുതൽ എടുക്കേണം,
വീട്ടിൽ തന്നെ ഇരിക്കേണം.
വാഹനസഞ്ചാരം തുടങ്ങേണം,
നടപടി വേഗം തുടരേണം... !
ഒന്നിച്ചു തന്നെ നിൽകാം
ഒന്നിച്ചു മുന്നേറിടാം..
കോവിഡ് എന്നതിനെ കീഴടക്കാം.. !!
 

Aneesha P
9 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത