ഗവൺമെന്റ് എൽ പി എസ് തലായി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

{{PSchoolFrame/Pages മനോഹരമായ അറബിക്കടലിന്റെ തീരത്തായി തലശ്ശേരി മാഹി ദേശീയ പാതയോരത്ത് ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി വർണ്ണ കൂടാരം പദ്ധതിയിൽ പണികഴിപ്പിച്ച പ്രീ പ്രൈമറി ക്ലാസ്സ് മുറികൾ ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്. മൂന്ന് നിലകളുള്ള ഈ വിദ്യാലയം ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിവിശാലമായ ലൈബ്രറി, ഐ.ടി ലാബ്, കോൺഫറൻസ് ഹാൾ, ഡൈനിങ്ങ് ഹാൾ, ലാബ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.}}