ജീവിക്കാം....നമുക്ക് ജീവിക്കാം
ആരോഗ്യത്താൽ ജീവിക്കാം
ആരോഗ്യത്താൽ ജീവിക്കാൻ
വ്യക്തി ശുചിത്വം പാലിക്കാം
എന്നും പല്ലുകൾ തേയ്ച്ചീടാം
രണ്ടു നേരം കുളിച്ചീടാം
കൈകൾ നന്നെ കഴുകീടാം
ശുദ്ധതയോടെ വസിച്ചീടാം
ചൂടുവെള്ളം കുടിക്കേണം
ഇലക്കറി തന്നെ തിന്നേണം
കായും കിഴങ്ങും കളയല്ലേ
ശുദ്ധതയോടെ വസിച്ചീടാം
രോഗം നമ്മെ തളർത്തില്ല
ജീവിക്കാം നമുക്ക് ജീവിക്കാം
ആരോഗ്യത്താൽ ജീവിക്കാം