ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം/ഒരു കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോറോണക്കാലം

2020 എന്ന ഈ വർഷം ഒരിക്കലും മറക്കാനാകില്ല. കൊറോണ എന്ന വൈറസ് ഭീതി ജനിപ്പിച്ച അനേക ദിനങ്ങൾ. ലോകമെമ്പാടും അനേക കണക്കിന് ആളുകൾ മരിച്ചു വീണു. ലോകരാഷ്ട്രങ്ങൾ വരെ വിറങ്ങലിച്ചു നിന്നു. മരിച്ചു വീണ നൂറു കണക്കിന് ആളുകളെ ഒരുമിച്ച് അടക്കം ചെയുന്ന കാഴ്ച സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. രാഷ്ട്രത്തലവന്മാർ മുതൽ സാധാരണക്കാരായ ജനങ്ങൾ വരെ ഒരുമിച്ചു നിന്ന് പോരാടി.

കേരളത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. രോഗം വരാതിരിക്കാനും പടരാതിരിക്കാനും കേരള സർക്കാർ ഒരുപാട് നല്ല നടപടികൾ സ്വീകരിച്ചു. വിദേശത്ത്‌ നിന്നും നാട്ടിലെത്തിയവർക്കാണ് കൂടുതലായും രോഗങ്ങൾ കാണപ്പെട്ടിരുന്നത്. അവരുമായി സമ്പർക്കത്തിലൂടെയും അനേകം പേർക്ക് രോഗം പിടിപെട്ടു. ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവർക്കും രോഗം പിടിപെട്ടു.

കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, മാസ്ക് ധരിക്കുക, മറ്റുള്ളവരുമായി അടുത്ത്‌ ഇടപെഴുകാതിരിക്കുക എന്നതാണ് ഇതിനെതിരെയുള്ള നടപടി.

ലോകം കണ്ട ഏറ്റവും വലിയ വിപത്തിനെയാണ് നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്നത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക.

STAY HOME, SAVE LIFE

ശ്രേയ സാം
3 A ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം