കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കോറോണേ നീ എത്ര ഭീകരനോ ?
പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
സ്നേഹ സന്ദർശനങ്ങൾ ഒഴിവാക്കിടേണം.
പുറത്തു പോയി വരുന്നേരം കൈകൾ ശുചിയാക്കടേണം
കണ്ണിലും മൂക്കിലും വായിലും സ്പർശിക്കരുതേ കൂട്ടരേ
കരുതലില്ലാതെ നടക്കരുതേ കൂട്ടരേ
അൽപകാലം നാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട
ശുഭവാർത്ത കേൾക്കുവാൻ
ഒരുമയോടെ കാതോർക്കാം