പാശ്ചാത്യസംസ്ക്കാരമേ, നീ കൊണ്ടുവന്ന
കരം പിടുത്തം നിർത്തിടും കൊറോണയാൽ
കൈകൾ കഴുകിടും ശീലം തന്നീടും നിൻ വരവാൽ
എന്നാലും നീ കൊണ്ടുപോയി
ലക്ഷക്കണക്കിൻ മനുഷ്യരെ.....
കൂട്ടിനുള്ളിലെ കിളികളെപോൽ
അടച്ചീടും മനുഷ്യരെ
നിൻ വിചാരം നടക്കില്ല,
മനുഷ്യനിൽ സർവ്വനാശം
കണ്ടുപിടിക്കും നിൻ പ്രതിരോധ മാർഗ്ഗം
തുരത്തീടും ലോകത്തിൽ നിന്നു നിന്നെ