ഗവൺമെന്റ് എൽ പി എസ്സ് ഇടവട്ടം/അക്ഷരവൃക്ഷം/വികൃതിക്കുട്ടനായ കൊറോണ

വികൃതിക്കുട്ടനായ കൊറോണ

ഒരിക്കൽ ലോകത്ത് ഒരു വികൃതിക്കുട്ടനായ വൈറസ് വന്നു. അവന്റെ പേര് കൊറോണ എന്നാണ്. അവൻ ആദ്യമായി വന്നത് ചൈനയിലാണ് . അവൻ മഹാവികൃതിയും ശക്തിശാലിയുമാണ്. ആർക്കും അവനെ തോല്പിക്കാൻ കഴിയില്ല എന്ന അവസ്ഥയായി .അവൻ ലോകത്തിലുള്ള മനുഷ്യരെ ഒന്നൊന്നായി കൊന്നൊടുക്കുകയാണ്. അവനെ തടുക്കാനുള്ള മരുന്ന് ഇതുവരെ ആരും കണ്ടു പിടിച്ചിട്ടില്ല. കൊറോണയുടെ അമിതമായ ഉപദ്രവം കാരണം ആർക്കും ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അവൻ കാരണം ലോകം മുഴുവൻ വീടിനുള്ളിൽ കഴിയുകയാണ്. എന്നാൽ ഇന്ത്യയിൽ കേരളം എന്ന സംസ്ഥാനത്ത് അവന് അധികമൊന്നും ചെയ്യാൻ സാധിച്ചില്ല. കേരളത്തിലെ ജനങ്ങൾ ഈ വൈറസിനെക്കുറിച്ച് കേട്ട് അതീവ ജാഗ്രതയിൽ ആണ്. എന്നാലും ഈ സൂത്രശാലിയായ കൊറോണയും ഒട്ടും വിട്ടു കൊടുക്കുന്നില്ല. അവൻ വളരെ കഠിനമായി പരിശ്രമിച്ച് കേരളത്തിലുള്ള ആളുകൾക്കും രോഗം ഉണ്ടാക്കി . അങ്ങനെ അവൻ കേരളത്തിലുള്ളവരെയും ഇല്ലാതാക്കുവാൻ നോക്കി. ശാസ്ത്രജ്ഞർ അവനെതിരെയുള്ള മരുന്ന് കണ്ടു പിടിക്കാനുള്ള പരിശ്രമത്തിലാണ്. കൈ കഴുകിയും മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും ഈ വികൃതിയെ നമ്മൾ തോല്പിക്കും.

സനോവ സജി
2 എ ഗവൺമെന്റ് എൽ പി എസ്സ് ഇടവട്ടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ