ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/പ്രകൃതിയുടെ പരീക്ഷണം

പ്രകൃതിയുടെ പരീക്ഷണം

മനുഷ്യതിന്മ തൻ
പരിണതഫലമായ്
പ്രകൃതി മാതാവിൻ
ക്ഷമ നശിച്ചീടുന്നിതാ

   മനുഷ്യ കണ്ടുപിടിത്തങ്ങൾ
   പലതും നിഷ്ഫലം
   ചെറു കൃമിയാൽ
   നെട്ടോട്ടമോടുന്നു മാനുഷർ

തങ്ങൾ തൻജീവൻ രക്ഷിക്കാൻ
മത വൈകാരികബന്ധങ്ങൾ
യാതൊന്നും മാനിക്കാതെ
മരുവുന്നു മർത്ത്യനീ മന്നിൽ

      ഇന്നീ പാഠമെല്ലാം
      പഠിച്ചാലും മാനുഷർ
      വീണ്ടുമാ പ്രകൃതിയെ
      നോവിക്കുന്നു

ഈ ഭൂമിയെന്നത്
ജീവജാലങ്ങൾക്കെല്ലാം
തുല്യ പ്രാധാന്യമെന്നത-
റിഞ്ഞീടുക മർത്ത്യാ ....

അനുഷ് എ എസ്
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത