ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

മഹാബലിപുരം, ഗ്രാമം ധാരാളം മരങ്ങളും കൃഷിയുമൊക്കെയുള്ള ഒരു ഗ്രാമം ആയിരുന്നു . അവിടത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ മരം വെട്ടായിരുന്നു . വെട്ടി വെട്ടി ആഗ്രാമത്തിലെ മരം മുഴുവനും തീർന്നു .അപ്പോളവർ അടുത്ത ഗ്രാമത്തിലെ മരങ്ങളും വെട്ടാൻ തുടങ്ങി . മരങ്ങൾ ഇല്ലാതായപ്പോൾ ഗ്രാമത്തിൽ കടുത്ത വരൾച്ച തുടങ്ങി . കൃഷിയെല്ലാം ഉണങ്ങിക്കരിഞ്ഞു . കിണർ വറ്റി . ഒരിറ്റു വെള്ളത്തിനായി ജനങ്ങൾ കഷ്ടപ്പെട്ടു. തങ്ങൾ മരം നശിപ്പിച്ചതുകൊണ്ടാണ് ഇത്ര ദുരിതം വന്നതെന്ന് അവർക്കറിയില്ലായിരുന്നു . ആയിടക്ക് ആ ഗ്രാമത്തിൽ ഒരു സന്യാസി വന്നു . ജനങ്ങൾ ദിവ്യനായ ആ സന്യാസിയുടെ അടുത്തെത്തി തങ്ങളുടെ കഷ്ടത അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം കുറേ മരത്തൈകൾ ജനങ്ങൾക്ക് കൊടുത്തു . ഗ്രാമത്തിൽ വൃക്ഷങ്ങൾ നിറയുകയും ആ ഗ്രാമം പഴയതുപോലെ സുന്ദരമായിത്തീരുകയും ചെയ്തു . ഗ്രാമവാസികൾ മരംവെട്ട് ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ ചെയ്തു .

ഗായത്രി എസ്
2 A ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ