ശുചിത്വ ശീലം പാലിക്കു ....
നമ്മുടെ ജീവനെ രക്ഷിക്കൂ ..
ആഹാരത്തിനു മുമ്പും പിമ്പും
കൈയും വായും കഴുകേണം
ശുചിയായിട്ട് നടന്നില്ലെങ്കിൽ
കൊറോണ നമ്മെ പിടികൂടും
മാസ്ക് ധരിച്ചു നടക്കേണം
പുറത്തു പോയി വരുമ്പോൾ
കൈയും കാലും കഴുകേണം
ആരോഗ്യ പ്രവർത്തകരുടെ ഉപദേശം
കൃത്യമായി നമ്മൾ കേൾക്കേണം
പകർച്ച വ്യാധികൾ പലതുണ്ടേ
പൊരുതാം നമുക്കൊരുമിച്ചു
നമ്മുടെ നാടിനെ രക്ഷിക്കാൻ