ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ നമുക്ക് പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പ്രതിരോധിക്കാം കൊറോണയെ

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന വാചകം നാം എപ്പോഴും ഓർക്കണം .കൊറോണ വൈറസ് ഒരാളിൽ കയറിയാൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ പടരുന്നു . അതിനാൽ ഈ രോഗ ബാധ തടയേണ്ടത് വളരെ അത്യാവശ്യമാണ് . ഈ വൈറസ് നമ്മുടെ ശരീരത്തിൽ കയറിക്കഴിഞ്ഞാൽ അത് ശ്വാസകോശത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു .ശ്വാസകോശത്തിൽ അത് അണുബാധ ഉണ്ടാക്കുന്നു . മൂക്കൊലിപ്പ് , ജലദോഷം , തൊണ്ടയിൽ അസ്വസ്ഥത , ചുമ ,തൊണ്ട വേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം . ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ , ചികിത്സ തേടാതിരുന്നാൽ കഫക്കെട്ട് ഉണ്ടായി നിമോണിയ ആയി മാറുന്നു . രോഗിക്ക് ശ്വാസം മുട്ടൽ ഉണ്ടാകും . നിമോണിയ കടുത്തു രോഗി മരണപ്പെടുന്നു .


                             ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ മാസ്‌ക്ക്  ധരിക്കുക .മൂക്കിന് താഴെ അല്ല മൂക്കിന് മുകൾ ഭാഗം മൂടത്തക്ക വിധം ആണ് മാസ്‌ക്ക് ധരിക്കേണ്ടത് . നാം സംസാരിക്കുമ്പോൾ പോലും മാസ്‌ക്ക് ഉപയോഗിക്കുക . ഒരു മാസ്‌ക്ക് തന്നെ എല്ലായിടത്തും ഉപയോഗിക്കുന്നത് ഒഴിവാക്കണം . അടുത്തതായി ശ്രേധിക്കേണ്ട കാര്യം നാം പുറത്തു പോയി വന്നാലുടൻ കൈകാലുകൾ സോപ്പുപയോഗിചു  വൃത്തിയുള്ള ജലത്തിൽ കഴുകുക . അതിന് ശേഷം മാത്രമേ വീട്ടിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളു . രോഗം വരാതിരിക്കാൻ അടുത്തതായി ചെയ്യേണ്ടത് നമ്മുടെ പ്രധിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് . ഇതിനായി ധാരാളം പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക, പ്രധാനമായും വിറ്റാമിൻ സി അടങ്ങിയത് . പയറുവർഗങ്ങൾ  നട്‌സ് എന്നിവ കുട്ടികൾക്ക് കൊടുക്കുകയും നമ്മൾ കഴിക്കുകയും ചെയ്യണം . ധാരാളം വെള്ളം കുടിക്കുക . കഴിയുന്നതും വീടിനു പുറത്തു ഇറങ്ങാതിരിക്കുക . ഷുഗർ , കൊളസ്ട്രോൾ , രക്ത സമ്മർദ്ദം , എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ യഥാസമയം മരുന്ന് കഴിച്ച രോഗം നിയന്ത്രിച്ചു നിർത്തുക . എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ മടിക്കാതെ ആരോഗ്യപ്രവർത്തകരെ  വിവരം അറിയിക്കുക . അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക . എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ  കൊറോണ എന്ന മഹാമാരിയെ നമുക്ക് ഈ ഭൂമിയിൽ നിന്ന് തന്നെ ഒഴിവാക്കാം .         

ദിനീഷ ദിനു
3 A ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം