ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/രാമുവിന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ തിരിച്ചറിവ്

നേരം വൈകുന്നേരം രാമു തന്റെ മൊബൈലിന്റെ മുമ്പിൽ ഇരിക്കുക യായിരുന്നു.അപ്പോഴാണ് അവന്റെ അമ്മയുടെ വിളി "മോനെ ആ കടയിൽ ചെന്ന് കുറച്ചു സാധനം വാങ്ങിക്കൊണ്ടു വാ ദാ ലിസ്റ്റ്.ആാ ഫോൺ മറ്റെഡാ എത്ര നേരമായി ഇത് കുറച്ചു അധികമാകുന്നു."അവൻ അതിനു ചെവി കൊടുത്തില്ല .അത്ര കാര്യമാക്കാതെ പൈസ എടുത്ത് ദേഷ്യത്തിൽ പിറുപിറുത്ത്കൊണ്ട് സാധനം വാങ്ങാൻ പോയി .സാധനം വാങ്ങി തിരിച്ചു വന്നു .പിന്നെയും ഫോൺ എടുത്തു പണി തുടങ്ങി .അമ്മ ഇത് കണ്ടു സങ്കടത്തോടെ ഓർത്തു "ഇങ്ങനെ പോയാൽ ഈ പ്രായത്തിലെ ഇവന്റെ ആരോഗ്യം മോശമാകും"എന്തു ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ് ആ വഴി മനസ്സിൽ തെളിഞ്ഞതു.അമ്മ പതുക്കെ അവൻ കുളിക്കാൻ പോയ സമയത്തു ചെന്നു ഫോൺ എടുത്ത് ഒളിച്ചു വച്ചു .അവൻ കുളിച്ചിട്ട് വന്നു ഫോൺ തിരഞ്ഞു .അമ്മ അറിയാത്ത ഭാവത്തിൽ നിന്നു .നിരാശനായി നിന്നപ്പോൾ ആണ് അവന്റെ കണ്ണിൽ പച്ചക്കറി തോട്ടം പതിഞ്ഞതു.അവനത് ഇഷ്ടപ്പെട്ടു തുടങ്ങി .അടുത്ത ദിവസവും ഇത് തുടർന്നു .പ്രകൃതിയെ അവൻ ശ്രദ്ധിക്കാൻ തുടങ്ങി .ഇത് കണ്ട അമ്മ സന്തോഷിച്ചു .അമ്മ ഫോൺ എടുത്തു തിരിച്ചു കൊടുത്തപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു "ഇനിയിപ്പോ ഇത് വേണ്ട അമ്മാ ഇതിൽ നിന്ന് ഞാൻ അകന്നപ്പോഴാണ് പ്രകൃതി സൗന്ദര്യം ഞാൻ ആസ്വദിക്കാൻ തുടങ്ങിയത് .നന്ദി അമ്മേ "ഇത് കേട്ടു അമ്മ സന്തോഷിച്ചു .അവൻ തുടർന്നു"ഞാൻ അച്ഛന്റെ ഒരു പുസ്തകം വായിക്കാൻ തുടങ്ങിയിട്ടുണ്ട് അമ്മേ ......"അമ്മ ചിരിച്ചുകൊണ്ട് അവനെ വാരി പുണർന്നു.

Asif M
5 A ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ