ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
 പ്രതീക്ഷയോടെ    

അപ്രതീക്ഷിതമായി ഈ ലോകത്തിലേക്ക് വിരുന്ന് വന്ന കൊറോണ എന്ന അതിഥി നമ്മുടെ ലോകത്തിന്റെ അന്തകനാകുമെന്ന് നമ്മൾ വിചാരിച്ചില്ല. കൊറോണ എന്തെന്നോ, അതിന്റെ സംഹാരശേഷി എന്തെന്നോ അറിവില്ലാതിരുന്ന അപ്രതീക്ഷിതമായി കിട്ടിയ അവധിയിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. മാധ്യമങ്ങളിലൂടെയും, മുതിർന്നവരുടെ സംസാരങ്ങളിലൂടെയും ഒരു പരിധിവരെ കൊറോണ എന്ന രാക്ഷസവൈറസിന്റെ ശക്തി എനിക്കു മനസ്സിലായി. കൊറോണ വൈറസ് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കിയതും, ഉണ്ടാക്കികൊണ്ടിരിക്കുന്നതുമായ ഈ വിപത്തിനെ നമ്മുക്ക് ഒന്നിച്ചു നിന്ന് ഈ ലോകത്തിൽ നിന്നും എന്നേക്കുമായി നിർമ്മാർജനം ചെയ്യണം. നമുക്കു ഒന്നിക്കാം നല്ലൊരു നാളേക്കായി.



രോഹിൻ.ആർ
III A ഗവ. എസ്.ഡി.വി. ജെബി. എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം