ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/ഒരു വേനലവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വേനലവധിക്കാലം

വേനലവധി, സ്കൂളടച്ചു
ഞാനും ചേച്ചിയും കടലാസു-
കൊണ്ടൊരു പട്ടമുണ്ടാക്കി
അമ്മയതിന് കണ്ണെഴുതി
അച്ഛനതിന് വാലിട്ടു.
മുത്തശ്ശി നല്ലൊരു പൊട്ടുകുത്തി
ചന്തമുള്ള പട്ടത്തിന്-
പാറിപറക്കാൻ തിടുക്കമായി
ഞങ്ങൾക്കെല്ലാം സന്തോഷം
കൊറോണ വന്നു
ലോക്ക് ഡൗണായി-
വീട്ടിന് വെളിയിലിറങ്ങരുത്
സങ്കടമുള്ളിലൊതുക്കി
ഞാനും ചേച്ചിയും
പട്ടവും നോക്കിയിരിപ്പായി

ശ്രീ ഹരി. പി
III A ഗവ.എസ്.ഡി.വി.ജെ.ബി.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത