ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഭയമല്ല ജാഗ്രതയാണ് വേണ്ടത് ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഇന്ന് നാം ഏറെ ശ്രദ്ധ കൊടുക്കുന്നത് കോവിഡ്19 എന്നറിയപ്പെടുന്ന നോവൽകൊറോണ വൈറസിനാണ്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈ വൈറസ് ലോകജനതയെ വളരെയേറെ ഭീതിയിലാഴ്ത്തി. ചൈനയിലെ വുഹാനിൽ നിന്നും പിവിയെടുത്ത എന്ന് കരുതപ്പെടുന്ന ഈ പകർച്ചവ്യാധി ലോകം മുഴുവൻ ഒരുപാട്പേരുടെ ജീവൻ എടുക്കാൻ ഇടയാക്കി. വൈറസിനെ ലോകാരോഗ്യസംഘടന 'ആഗോള ആരോഗ്യ അടിയന്തരാവസ്ഥ' 2020ജനുവരി 30ന് പ്രഖ്യാപിച്ചു.ലോകത്ത് 22,60,000ൽപരം ആളുകൾക്ക് കൊറോണ ബാധിച്ചു.ഇതേ കൊറോണ വൈറസിൽ പെടുന്ന ഒരിനം വൈറസുകൾ തന്നെയാണ് മെർസ് സാർസ് എന്നീ രോഗങ്ങൾക്ക് കാരണമായത്. ഈ കോവിഡ് 19 മനുഷ്യശരീരത്തിലെ ശ്വാസ കോശത്തെയാണ് ബാധിക്കുന്നത്.പനി,ചുമ,തൊണ്ടവേദന എന്നീ ലക്ഷണമായും അല്ലാതെയും കൊറോണ ബാധിക്കാം.ഇന്ത്യയിൽ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്സാമുഹിക വ്യാപനംതടയാൻ കേരളത്തിനു കഴിഞ്ഞത് നമ്മുടെ ഗവർമെൻറും ആരോഗ്യപ്രവർത്തകരും പൊലിസും അവരുടെ കർത്തവ്യങ്ങൾ നിറവേറ്റാനും വേണ്ട നിർദ്ദേശങ്ങൾ നല്കുകയും അതിലുപരി നിർദ്ദേശങ്ങൾ പാലിക്കുവാൻ സത്വര നടപടികൾ സ്വീകരിച്ചതും .അതിനുത്തമോദാഹരണമാണ് ലോകക്ഡൗൺ . വീട്ടിലിരിക്കുന്നഓരോ വ്യക്തി കളുടേയും വിജയമാണിത്.ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ഒരു ക്യാംപയിൻ ആണ് ബ്രേക്ക് ദ ചെയിൻസോപ്പോ സാനിറ്റൈസർഉപയോഗിച്ച് കൈകൾ ശുചിയാക്കുക ,വ്യക്തി ശുചിത്വം പാലിക്കുക,സാമൂഹിക അകലം പാലിക്കുക.നമുക്ക് പ്രത്യാശ യോടെ കഴിയാം പ്രളയവും നിപ വൈറസിനേയും നേരിട്ട നാം ഇതിനേയും നേരിടാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |