എന്റെ ലിറ്റിൽ കൈറ്റ്സ് അനുഭവം. LK(2021_24)

എന്റെ ജീവിതത്തിൽ ഒരുപാടു മാറ്റം കൊണ്ട് വരാൻ little kites ലൂടെ എനിക്ക് സാധിച്ചു. കോവിഡിന് ശേഷം ആദ്യമായി laptop ഉപയോഗിക്കുന്നത് LK യുടെ aplitude test ന് ആയിരുന്നു. അന്ന് ഭയങ്കര ടെൻഷൻ ആയിരുന്നു .എനിക്ക് എന്നാൽ എന്റെ kite mistress മാരായ ശ്രീജ ടീച്ചറും ഷീജ ടീച്ചറും എന്നെ ആശ്വസിപ്പിച്ചു. പിന്നെ lk test നല്ല രീതിയിൽ ഞാൻ എഴുതി. റിസൾട്ട്‌ വന്നപ്പോൾ സെലക്ഷനും കിട്ടി.അതിന് ശേഷം 9th സ്റ്റാൻഡേർഡിൽ ആയപ്പോൾ ആണ് ക്ലാസ്സുകൾ കിട്ടി തുടങ്ങിയത്.

എല്ലാ ആഴ്ച്ചയിലും ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ലാസ്സുകൾ കിട്ടി തുടങ്ങി. ആദ്യമൊക്കെ പാടായിരുന്നെങ്കിലും പിന്നെ പിന്നെ ശരിയായി.Lk യുടെ leader ആകാനും സാധിച്ചു.ഞങ്ങൾ ആദ്യമായി ചെയ്തത് അനിമേഷൻ ആയിരുന്നു. plane പറത്തൽ ആയിരുന്നു. FPS 12 ഇടാൻ ഉള്ള സ്ഥാനത്ത് എന്ത് സംഭവിക്കും എന്ന് അറിയാൻ വേണ്ടി FPS 24 ഇട്ടും പിന്നെ Play കൊടുത്തപ്പോൾ Plane എവിടെ പോയി എന്ന് അറിഞ്ഞില്ല പിന്നെ ടീച്ചർ പറഞ്ഞു തന്നപ്പോൾ ശരിയായി. അതിനു ശേഷം ഓരോ പ്രവർത്തനങ്ങൾ ചെയ്തു scratch, robotics, etc..

ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മലയാളം ടൈപ്പിംഗ്‌ ആയിരുന്നു.എല്ലാം വർക്കും പാടായി ഒരു കാര്യമാണ് ലാപ്ടോപിലും കമ്പ്യൂട്ടറിലും മലയാളം ടൈപ്പ് ചെയുക എന്നത്. പക്ഷേ എനിക്ക് ഏറ്റവും എളുപ്പം ആയി തോന്നിയത് മലയാളം ടൈപ്പിംഗ്‌ ആയിരുന്നു. ആദ്യമൊക്കെ പാടായി തോന്നി എങ്കിലും പിന്നെ എളുപ്പമായി തോന്നി. Little kites ൽ നിന്നും മാറിയെങ്കിലും ഇന്നും മലയാളം ടൈപ്പിംഗും അക്ഷരങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നു. നമ്മുടെ kite mistress മാർ നമ്മുക്ക് നല്ല പിന്തുണ നൽകി. അവരുടെ സ്നേഹം ഒരുപാട് വലുതായിരുന്നു. അത് പറയാതെ വയ്യ.

9th സ്റ്റാൻഡേർഡ് കഴിഞ്ഞ ശേഷം നമ്മുക്ക് പത്തിൽ assignment മാത്രം ചെയ്താൽ മതി ആയിരുന്നു. പിന്നെ നമ്മൾ ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കി. അതിന് മയിൽ‌പീലി എന്നു പേരും ഇട്ടു. പത്തിൽ ഞാൻ ഗ്രൂപ്പ്‌ assignment

ചെയ്തത് filim documentary ആയിരുന്നു. Little kites കാരണം ഞാൻ ഒരു shortfilim director ആയി .അതിന് little kites ന് ഒരുപാടു നന്ദി യുണ്ട്. ഒപ്പം ശ്രീജ ടീച്ചറിനും ഷീജ ടീച്ചറിനും. Shorfilim Name : THE TRAP

അതിനു കെെറ്റിൽ നിന്നും ഒരുപാട് അഭിനന്ദനങ്ങൾ കിട്ടി.എത്ര വർഷം കഴിഞ്ഞാലും lk പ്രവർത്തനങ്ങളും shortfilim ഓർമകളും മറക്കാൻ പറ്റില്ല. നല്ല ഓർമ്മകൾ സമ്മാനിച്ച little kites നും അതോടൊപ്പം നമ്മുടെ lk മിസ്ട്രെസ്സുമാരായ  ശ്രീജ ടീച്ചറിനോടും ഷീജ ടീച്ചറിനോടും ഒരുപാടു നന്ദിയും കടപ്പാടും ഉണ്ട്.

 
42086_sulthana_25

ഫാത്തിമ സുൽത്താന എസ് എസ്

Lk batch -2021-24