ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ഒരുമിച്ച് കൈകോർക്കാം

ഒരുമിച്ച് കൈകോർക്കാം
കവിത
 ആഞ്ഞുവീശും കൊടുങ്കാറ്റുപോൽ   
മഹാമാരിയാം കൊറോണയെ
പൊരുതി ജയിച്ചീടും നമ്മൾ ....
മഹാവിപത്താകും ഈ വ്യാധിയെ
നിശേഷം പോലും ഭയക്കില്ലഞങ്ങൾ
പൊരുതിയും തുരത്തിയും
പറത്തിടും ഈ വ്യാധിയെ....
ലോക നൻമ ചെയ്തിടുംഞങ്ങൾ
ഭൂമിയിലെ മാലാഖമാരാം .....
നഴ്സുകൾ, ഡോക്ടർമാർ ആതുരശുശ്രൂഷകർ .........
ഏവർക്കുമൊപ്പം ഞങ്ങളും ചേർന്നും
ഈ മഹാവ്യാധിയെ തുരത്തുവാൻ
പ്രകൃതി തന്ന ധന്യയാം ഈ ഭൂമിയെ
തിരിച്ച് പിടിക്കും ഞങ്ങൾ ഒന്നിച്ച് നിന്ന്
ലോകമാം തറവാട്ടിൽ ഞങ്ങൾ ജനങ്ങളും
ഒരുമിച്ച് ഒത്തൊരുമയായി ജീവിച്ചീടും ദീർഘകാലം ......


അഭിജിത്ത് A
8B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത