ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/പുതുപുലരി

Schoolwiki സംരംഭത്തിൽ നിന്ന്
പുതുപുലരി

പുതുപുലരിയിൽ നിന്നുണരവേ
ചെറുകരങ്ങൾ ഇന്നകലുവാൻ
ഇടയാക്കി നാം തങ്ങളിൽ
ചെറു കർമ്മങ്ങളിലൂടെ
ഒരുമയ്ക്കായ് പൊരുതവേ
പുതുചിന്തകൾ പുതുപുലരിയിൽ

മഹാമരിയാമിന്നിതിനി ഔഷധമില്ലഹോ
യുക്തിയുക്തം ചിന്ത ചെയ്തകറ്റീടേണം
വ്യക്തമായുള്ളൊരു കാഴ്ച ഉണ്ടാകണം
അത്യന്തം ശുചിത്വമാക്കീടണം ജീവിതം
ഉദ്യമം വേറില്ല രോഗമകറ്റീടുവാൻ
ബാധിച്ചിടും രോഗമില്ലാതെയാകണം

ചൈനയുടെ വന്മതിൽ ചാടിക്കടന്ന്
വന്നൊരു വൈറസാണ് കൊറോണ
കൈകഴുകി കൈകഴുകി അണുവിമുക്തരായിടാം
ഹസ്തദാനത്തിലേർപ്പെടാതെ
തൂവാലയണിഞ്ഞു പുറത്തിറങ്ങീടാം
തുരത്തിടാം തുരത്തിടാം ഈ വൈറസിനെ

തോറ്റുപോകും തോറ്റുപോകും
കൊലയാളി വൈറസ് നീ
പേടി വേണ്ട ഭീതി വേണ്ട
പ്രതിരോധിച്ചു നിന്നിടാം
അതുവരെ അതുവരെ
പ്രതിരോധമാണ് പ്രതിവിധി
അതുവഴി വാർത്തിടാം
ശുചിത്വമാർന്നൊരു നവലോകം

.
പ്രത്യുഷ ജി
8 ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത