ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ ഒരുമിച്ച് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് നേരിടാം

ആഘോഷമില്ല ആർഭാടമില്ല
ഉത്സവമില്ല പൂരങ്ങളുമില്ല.
തല്ലിയുംപോരാടിയും തമ്മിലടിച്ചും -
കണ്ടും രസിച്ചും നിന്ന
 മനുഷ്യാ നീ ..
എങ്ങുപോയി എങ്ങു പോയി
നിന്റെ ഉശിരുകൾ,
നിന്റെയീ നീചമാം നിന്ദകൾ
ഭൂമിക്കുപോലും രസിച്ചില്ലത്രേ
ജാതിയും മതവും ചൊല്ലി പോരാടിയവർ...
സ്വത്തിനുവേണ്ടി
തമ്മിലടിച്ചവർ
കൊറോണയ്ക്കു മുന്നിൽ
പകച്ചതെന്തേ?
മനുഷ്യാ ! നിന്റെയീ
ക്രൂരമാംവേലകൾ
ഭൂമിക്കു പോലും രസിച്ചില്ലത്രെ.
മനുഷ്യന്റെ ആയുധം സ്‌നേഹമാവണം.
പാരിൽ അതിനോളം മറ്റൊന്നുമില്ലത്രേ...
ഒന്നിച്ചു പോരാടാം,
 ഒന്നിച്ചു മുന്നേറാം.

ആമിന സഫാൻ എസ്
9 F, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത