സ്‍ക‍ൂൾ പ്രവേശനോൽസവം

ആനാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. പി റ്റി എ പ്രസിഡന്റ്‌ ശ്രീ. വിനോദ് കെ വി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സീമ പി ജി സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഉദ്ഘാടനം ബഹു. പാറശ്ശാല എം എൽ എ ശ്രീ. സി കെ ഹരീന്ദ്രൻ നിർവഹിച്ചു. കവിയും കഥാകൃത്തും ഗാന രചയിതാവുമായ ശ്രീ. അജി ദൈവപ്പുര വിശിഷ്ട അതിഥി ആയിരുന്നു. പ്രസ്തുത ചടങ്ങിൽ SSLC, +2, LSS, USS പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക‍ുള്ള അനുമോദനം, ക്യാഷ് അവാർഡ് വിതരണം, പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാന വിതരണം നടന്നു. AEO ആയി പ്രൊമോഷൻ ലഭിച്ചു പോകുന്ന HM പ്രേമലത എസ് ആർ ടീച്ചർക്ക് സ്റ്റാഫിന്റെയും പി ടി എ യുടെയും ആദരം നൽകി. ആശംസകൾ അർപ്പിച്ചു കൊണ്ട് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു. HM പ്രേമലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു കൊണ്ട് കുട്ടികളും അധ്യാപകരും രക്ഷാക‌ർത്താക്കളും നാടിന് മാതൃക ആയി.

സമഗ്ര ഗ‍ുണമേന്മ പദ്ധതി

മയക്ക‍ു മര‍ുന്ന്/ലഹരി ഉപയോഗത്തിനെതിരെ

3/6/2025 ന് മയക്ക‍ു മര‍ുന്ന്/ലഹരി ഉപയോഗത്തിനെതിരെ ലഹരി വിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച‍ു. എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീ. ലാൽ ക‍ൃഷ്‍ണ ക്ലാസ്സ‍ുകൾക്ക് നേത‍ൃത്വം നൽകി.

പരിസ്‍ഥിതി ദിനം

2025 ജ‍ൂൺ 5

പരിസ്‍ഥിതി ദിനാഘോഷ പരിപാടികൾ ബഹ‍ു. ക‍ുന്നത്ത‍ുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആ‌ർ. അമ്പിളി ഉദ്‍ഘാടനം ചെയ്യ്‍ത‍ു. സ്‍ക‍ൂൾ പ്രിൻസിപ്പാൾ ശ്രീമതി. സീമ പി.ജി, ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. മിനി വേണ‍ുഗോപാൽ സംസാരിച്ച‍ു. ഇന്ന് നടന്ന പ്രത്യേക അസംബ്ലിയിൽ ക‍ുട്ടികൾ പരിസ്‍ഥിതി ദിന പ്രതിജ്‍ഞയെട‍ുത്ത‍ു. SPC യ‍ുടെ നേത‍ൃത്വത്തിൽ സ്‍ക‍ൂളില‍ും പരിസരത്ത‍ും വ‍ൃക്ഷതൈകൾ നട്ട‍ു. NSS ന്റെ ആഭിമ‍ുഖ്യത്തിൽ പരിസ്‍ഥിതി ദിന റാലി സംഘടിപ്പിച്ച‍ു. പരിസ്‍ഥിതി ദിന ക്വിസ് നടത്തി.

കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ്

ജില്ലാ വനിതാ ശിശു വികസന ഓഫീസ് മിഷൻ ശക്തി ഔട്ട് റീച്ച് പരിപാടിയുടെ ഭാഗമായി 5/ 6/ 2025 നു ജിഎച്ച്എസ്എസ് ആനവൂർ സ്കൂളിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട HM ശ്രീമതി. മിനി വേണ‍ുഗോപാൽ ടീച്ചർ സ്വാഗതം അറിയിച്ചു. തുടർന്ന് ശ്രീ. ആദർശ് G M -(Social Engagement Trainer, R tree Foundation) ശുചിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ കൈകാര്യം ചെയ്തു. ശുചിത്വം, വ്യക്തി ശുചിത്വം എന്താണെന്നും ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന‍ും കുട്ടികൾക്ക് അവബോധം നൽകി. ശ്രീമതി. സുജി എസ് (സ്കൂൾ കൗൺസിലർ) പരിപാടിക്ക് നന്ദി പറഞ്ഞു. ഏകദേശം 300 ഓളം കുട്ടികളും ടീച്ചർമാരും ഇതിൽ പങ്കെടുത്തു.