ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ നിലവിലുള്ള ഭൂരിഭാഗം ബെഞ്ചും ഡെസ്കും കാലപ്പഴക്കംമൂലം ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിലുമല്ലായിരുന്നു. കൂടാതെ പുതിയ കെട്ടിടത്തിലേക്ക് ആധുനികരീതിയിലുള്ള ബെഞ്ചും ഡെസ്കും വേണമെന്നാണ് കുട്ടികളും, അധ്യാപകരും, രക്ഷകർത്താക്കളും, പി.ടി.എ, എസ്.എം.സി, എം.പി.റ്റി.എ കമ്മിറ്റിയും ആഗ്രഹിച്ചത്. 21 ക്ലാസ് റൂമുകളിലെ ഫർണിച്ചറിന് വേണ്ടി ഏകദേശം 12 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയത്. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ വർഷവും ഈ വർഷവും സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് സ്കൂൾ ഡെവലപ്മെൻറ് ഫണ്ട് പിരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ പി.ടി.എ ഫണ്ടും ഇല്ലാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിൽ പി.ടി.എ, എസ്. എം. സി, എം പി.ടി.എ കമ്മിറ്റി അടിയന്തരമായി കൂടുകയും ഒരു "ഫർണിച്ചർ ചലഞ്ചിന്" രൂപം നൽകാൻ തീരുമാനിക്കുകയും ചെയ്തു. ഫർണിച്ചർ ചലഞ്ചുമായി ബന്ധപ്പെട്ട് സ്കൂളിലെ ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡൻറ്, എസ് എം സി ചെയർമാൻ, എം പി ടി എ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും, പി.ടി.എ,എസ്. എം.സി, എം.പി.ടി.എ അംഗങ്ങളും നാട്ടുകാരുടെയും, പൂർവ വിദ്യാർഥികളുടെയും, പൂർവ്വ അധ്യാപകരുടേയും വീടുകളിൽ പോയി സഹായമഭ്യർത്ഥിച്ചു. നമ്മുടെ സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും സഹായമഭ്യർത്ഥിച്ചു. വളരെ നല്ല രീതിയിലുള്ള സഹകരണമാണ് നാട്ടുകാരിൽ നിന്നും, വിദ്യാർഥികളിൽ നിന്നും, രക്ഷകർത്താക്കൾ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും, പൂർവ്വ അധ്യാപകരിൽ നിന്നും, നാട്ടുകാരിൽ നിന്നും നമുക്ക് കിട്ടിയത്. കൂടാതെ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കട എം.എൽ.എ യുമായ ശ്രീ. ഐ. ബി സതീഷ് അവർകളേയും ഞങ്ങൾ സമീപിച്ചു. അദ്ദേഹവും ഈ ഫർണിച്ചർ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ അനുവദിച്ചു. ഹെഡ്മിസ്ട്രസ്, പ്രിയപ്പെട്ട അധ്യാപകർ, പി.ടി.എ, എസ്. എം.സി, എം. പി. ടി.എ അംഗങ്ങളും ഈ ഫർണിച്ചർ ചലഞ്ചിൽ പങ്കാളികളായി. ആധുനികരീതിയിലുള്ള ബെഞ്ചും ഡെസ്കും ആണ് പുതിയ കെട്ടിടത്തിലേക്കുള്ള വിദ്യാർഥികൾക്ക് വേണ്ടി വാങ്ങിയത്. ക്വട്ടേഷൻ വിളിച്ച് കോൺട്രാക്ട് കൊടുത്താണ് ബെഞ്ചും ഡെസ്കും വാങ്ങിയത്. ഒരു ബെഞ്ചിനും , ഡെസ്ക്കിനും കൂടി (ടാക്സ് ഉൾപ്പെടെ) 7500 രൂപയാണ് ക്വട്ടേഷൻ വഴി ഉറപ്പിച്ചത്. അങ്ങനെ പുതിയ 121 ബെഞ്ചും, 121 ഡെസ്കും നമുക്ക് സ്കൂളിലേക്ക് വാങ്ങാൻ കഴിഞ്ഞു. 12 ക്ലാസ് റൂമിലേക്ക് ആധുനിക രീതിയിലുള്ള പുതിയ ബെഞ്ചും, പുതിയ ഡെസ്കും ഇട്ട് വിദ്യാർഥികൾക്ക് നല്ല രീതിയിലുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു. എല്ലാവരുടേയും സഹകരണവും , ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളും കൊണ്ട് വെറും 3 മാസം കൊണ്ടാണ് വലിയൊരുവികസന പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത്.