ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറി

വായിച്ചു വളരുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് വളരെയേറെ സഹായിക്കുന്ന ഒരു ലൈബറി സംവിധാനമാണ് നമ്മുടെ സ്കൂളിൽ പ്രവ‍ർത്തിക്കുന്നത് . 2021-22 അധ്യയന വർഷത്തിൽ എസ് എസ് കെ യുടെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറിയിൽ ഏകതേശം ഒൻപതിനായിരം പുസ്തകങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട് . യു പി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്ധ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായ ഈ ലൈബ്രറി മധ്യവേനൽ അവധിക്കാലത്തും പ്രവർത്തിക്കുന്നു എന്നത് ഇതിൻെറ ചിട്ടയായ പ്രവർത്തനത്തിന് ഉദാഹരണമാണ്. എല്ലാ അസ്സംബ്ലിയിലും വിദ്യാർത്ഥിനികൾ വിവിധ തരം പുതിയ പുതിയ പുസ്തകങ്ങൾ പരിചയ പെടുത്താറുണ്ട്. പൂർവ്വ വിദ്യാർത്ഥികളും മറ്റ് പല സംഘടനകളും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകാറുണ്ട്.