ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2025-26



ധ്വനി തരംഗ് 2025 (കലാമേള 2025 - 26)
അധ്യയന വർഷത്തെ കലാമേള ഉത്ഘാടനം 2025 ഓഗസ്റ്റ് മാസം 7 ആം തിയതി 9.30 നു ബഹു. മുനിസിപ്പൽ ചെയർമാൻ ശ്രീ . രാജമോഹനൻ നിർവഹിച്ചു . പ്രശസ്ത സിനിമ, ടി വി ഹാസ്യ താരം ശ്രീ ശിവമുരളി മുഖ്യ അതിഥി ആയിരുന്നു . അദ്ദേഹത്തിന്റെ കലാപ്രകടനത്തോടെ കലാമേള ആരംഭിച്ചു . രണ്ടു ദിവസം നീണ്ടു നിന്ന മേള 8 ആം തിയതി വൈകുന്നേരം സമാപിച്ചു .


ഹിരോഷിമ ദിനം 2025
ഒരു യുദ്ധ കെടുതിയുടെ ഓർമ്മ പുതുക്കൽ ആയി ഹിരോഷിമ ദിനം . ഇനി ഒരു യുദ്ധം നമുക്ക് വേണ്ട എന്ന സന്ദേശത്തിനു ഊന്നൽ നൽകി കൊണ്ട് ബഹു . ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ ടീച്ചറും ബഹു . PTA
പ്രസിഡന്റ് ശ്രീ . സതീഷ് സാറും ചേർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുകയും വെള്ളരി പ്രാവിനെ പറത്തുകയും ചെയ്തു . ഈ സമയം ആയിരം വെള്ള ബലൂണുകൾ മുകളിൽ വീശിക്കൊണ്ട് സ്കൂൾ കുട്ടികൾ സമാധാന സന്ദേശം ഏറ്റെടുത്തു . യുദ്ധക്കെടുതി കണ്ടു മനസിലാക്കാൻ ഹിരോഷിമ ദിനത്തിൽ നടന്ന ബോംബ് വർഷവും തുടർന്നുള്ള മനുഷ്യരുടെ കെടുതികളും വീഡിയോ ആയി കാണിച്ചു .

കായികമേള (2025 - 26)

അധ്യയന വർഷത്തെ കായികമേള ഉത്ഘാടനം 2025 ഓഗസ്റ്റ് മാസം 11 ആം തിയതി 9.30 നു ബഹു. മുനിസിപ്പൽ ചെയർമാൻ ശ്രീ . രാജമോഹനൻ നിർവഹിച്ചു . നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ വിവിധ ക്ലബുകൾ അണിനിരന്ന March past ൽ ബഹു. മുനിസിപ്പൽ ചെയർമാൻ സല്യൂട്ട് സ്വീകരിച്ചു . തുടർന്ന് വിവിധ കായിക മത്സരങ്ങൾ അരങ്ങേറി .
SPARK the SPIRIT 2025 (വിവിധ ക്ലബുകളുടെ ഉത്ഘാടനം)

2025 -26 അധ്യയന വർഷത്തെ വിവിധ ക്ലബുകളുടെ പ്രവർത്തന ഉത്ഘാടനം Rtd. District Science Club Secretary ശ്രീ അശോക് കുമാർ സാർ നിർവഹിച്ചു, Rtd. Headmaster ശ്രീ ബാഹുലേയൻ സാർ മുഖ്യ പ്രഭാഷണം നടത്തി . ക്ലബ്ബുകളുടെ മുൻകാല പ്രവർത്തനങ്ങളുടെ വീഡിയോ പ്രവർത്തനം കണ്ടു വിലയിരുത്തി അവർക്കുള്ള സമ്മാനവും നൽകി.

NIMS MEDICITY സംഭാവന ചെയ്ത പ്രോജെക്ടറുകളുടെ ഉത്ഘാടനം (2025)

NIMS MEDICITY സംഭാവന ചെയ്ത പ്രോജെക്ടറുകളുടെ ഉത്ഘാടനം ബഹു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . M A സാദത്ത് സാറിന്റെ അധ്യക്ഷതയിൽ ബഹു. MLA ശ്രീ ആൻസലൻ അവർകൾ നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരനും, സർവവിജ്ഞാനകോശം മുൻ ഡയറക്ടറുമായ ശ്രീ. ജോർജ് ഓണക്കൂർ സാർ മുഖ്യ പ്രഭാഷണം നടത്തി . ശ്രീ . ഫൈസൽഖാൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു .

വിജയോത്സവം 2025

'മിടുക്കുകൾക്ക് അനുമോദനം' എന്ന ശീർഷകത്തിൽ ജൂൺ മാസം 17ആം തിയതി മാർച്ച് 2025 SSLC പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയ മിടുക്കികളെ ആദരിച്ചു . നെയ്യാറ്റിൻകര Dysp ശ്രീ ചന്ദ്രദാസ് സാർ യോഗം ഉത്ഘാടനം ചെയ്യുകയും ആദരവ് നൽകുകയും ചെയ്തു . മുൻ SCERT ഡയറക്ടർ ശ്രീ രവീന്ദ്രൻ നായർ സർ മുഖ്യ പ്രഭാഷണം നടത്തി . PTA യുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്ത്വത്തിൽ പരിപാടി ഗംഭീരമാക്കി .

പരിസ്ഥിതിദിനം (2025 -2026)

ഈ വർഷത്തെ പരിസ്ഥിതിദിനം NIMS MEDICITY യുമായി ചേർന്ന് സംഘടിപ്പിച്ചു . കുട്ടികളും അധ്യാപകരും യും സംയുക്തമായി മരങ്ങൾ നേടുകയും , LITTILE KITES ന്റെ നേതൃത്ത്വത്തിൽ നക്ഷത്ര വനം , ശലഭ പാർക്ക് എന്നിവയും , SPC യുടെ ഔഷധത്തോട്ടവും , ആമ്പൽ കുളവും , JRC യുടെ സുഗത വനവും എല്ലാം പരിസ്ഥിതിദിനത്തിനു മാറ്റ് കൂട്ടി .ശ്രീ ഫൈസൽഖാൻ, പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ് , പ്രസിഡന്റ് തുടങ്ങിയവർ മരങ്ങൾ വിതരണം ചെയ്യുകയും നേടുകയും ചെയ്തു .

( 2025 -2026)സ്കൂൾ പ്രവേശനോത്സവം


ഈ വർഷത്തെ ( 2025 -2026)സ്കൂൾ പ്രവേശനോത്സവം ഉത്ഘാടനം ബഹു. മുനിസിപ്പൽ ചെയർമാൻ ശ്രീ . രാജമോഹനൻ സാറിന്റെ അധ്യക്ഷതയിൽ ബഹു. MLA ശ്രീ ആൻസലൻ അവർകൾ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. M A സാദത്ത് സാറിന്റെ സാനിധ്യത്തിൽ പുതുതായി പ്രവേശനം നേടിയ 300 ഓളം കുട്ടികളുടെ മുൻപിൽ അക്ഷരദീപം തെളിയിച്ചു . വിവിധ ക്ലബ്ബുകൾ ആയ SPC, LITTILE KITES, JRC, GUIDES, SCHOOL BAND ലെ കുട്ടികൾ ചേർന്ന് നവാഗതരെ വരവേറ്റു. അവരെ ഉത്ഘാടന സമ്മേളനത്തിന് ശേഷം അതാത് ക്ലാസ്സുകളിൽ എത്തിച്ചു.