ഗവൺമെന്റ് എച്ച്.എസ്സ്.മാഞ്ഞുർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാഘോഷം 2017-18


ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനമായിരുന്നു. മദ്ധ്യവേനൽ അവധി കഴിഞ്ഞ് മൂന്നാം ദിവസം . രാവിലെ പ്രത്യേക അസംബ്ളി ചേർന്നു. പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് എൽ പി, യു പി, ഹൈസ്കൂൾ തിരിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി. ഉച്ചകഴിഞ്ഞ് സ്കൂളും പരിസരവും ഭാഗികമായി വൃത്തിയാക്കാൻ സാധിച്ചു. കുട്ടികൾ കൊണ്ടുവന്ന ചെടികൾ സ്കൂൾ മുറ്റത്ത് നട്ടു.ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ റിജോമോൽ രാജു, യു പി വിഭാഗത്തിൽ ആദിൽ സതീഷ്, എൽ പി വിഭാഗത്തിൽ കാവ്യ വിജയൻ എന്നിവർ വിജയികളായി.പോസ്റ്റർ നിർമ്മാണത്തിലും കുട്ടികൾ സജീവമായി പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൻറെയും വനവത്കരണത്തിൻറെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഓരോ പോസ്റ്ററുകളും. ഹൈസ്കൂൾ വിഭാഗത്തിൽ 9,8,10 എന്നീ ക്ലാസ്സുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പരിസ്ഥിതി സംരക്ഷണം, പരിസരശുചിത്വം തുടങ്ങിയവയെക്കുറിച്ച് പുത്തൻ അറിവുകൾ കുട്ടികൾക്കു പകർന്നാണ് പരിസ്ഥിതി ദിനാഘോഷം സമാപിച്ചത്.

പ്രമാണം:45030 pic 1 :jpeg