എല്ലാ ദിവസവും അസ്സംബ്ലിയോടെയാണ് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എൽ.കെ.ജി. മുതൽ 7 വരെയുള്ള ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികൾ അസ്സംബ്ലിക്ക് നേതൃത്വം നൽകുന്നു. ആഴ്ചയിൽ 2 ദിവസം മലയാളത്തിലും 2 ദിവസം ഇംഗ്ലീഷിലും 1 ദിവസം ഹിന്ദിയിലും ആണ് അസ്സംബ്ലി നടത്തുന്നുത്. പ്രാർത്ഥന പ്രതിജ്‍ഞ എന്നിവയ്ക്കുു ശേഷം വാർത്താവായന ജി.കെ. ക്വിസ്സ് ലഘു പ്രസംഗം കലാപരിപാടികൾ എന്നിവയാൽ അസ്സംബ്ലി സമ്പുഷ്ടമാണ്. സ്കൂളിന് പൊതുവായ കാര്യങ്ങൾ പ്രധാനാദ്ധ്യാപകൻ ഈ അസ്സംബ്ലി മുഖേനയാണ് അറിയിക്കുന്നത്. പൊതു ദിനാചരണങ്ങളും അസ്സംബ്ലിയിൽ അവതരിപ്പിക്കുന്നു.