ഗണിത ക്ലബ്ബ്സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഗണിതമേളകളിൽ പങ്കെടുക്കുന്നു.

2021-2022 അധ്യയന വർഷം ഗണിത ക്ലബുമായി ബന്ധപ്പെട്ട് ജനുവരി മാസത്തിൽ ഓൺലൈനായി കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനായി ഉതകുന്ന പ്രവർത്തനങ്ങൾ നൽകുകയുണ്ടായി.

📌📌ജോമെട്രിക്കൽ പാറ്റേൺ

ഗണിത മോഡൽ

പസിലുകൾ

നമ്പർ ചാർട്ട്📌📌

എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നൽകിയത്. ആദ്യ ആഴ്ചയിൽ ഓരോ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികൾ നേടുന്ന ശേഷിയും അത് ഏത് രീതിയിൽ ചെയ്യണമെന്നുള്ള വീഡിയോയും അയച്ചു നൽകി. തുടർന്നുള്ള ആഴ്ചയിൽ കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളുടെ വീഡിയോ ക്ലാസ് ഗ്രൂപ്പിലൂടെ പ്രദർശിപ്പിച്ചു. കുട്ടികളുടേയും മാതാപിതാക്കളുടേയും വളരെ നല്ല സഹകരണം ലഭിക്കുകയുണ്ടായി.