ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

അമ്പലമില്ല, പള്ളിയില്ല
ആളും ആരവങ്ങളുമില്ല.
നേതാവില്ല അനുചരന്മാരില്ല
കള്ളനും പ്രതിയുമില്ല.
വാഹനാപകടങ്ങളില്ല പ്രകൃതിയിൽ
ശാന്തം സുന്ദരം.
അമ്മയെ നോക്കി പുഞ്ചിരിക്കാൻ
മക്കളുടെ കുഞ്ഞിക്കളികൾ കാണാൻ
അച്ഛന് സമയമെത്ര ബാക്കി.
 സ്വസ്ഥമായ് പക്ഷികൾ
തത്തിക്കളിച്ചു.
സ്വൈര്യമായി മുയലുകൾ
ഓടിക്കളിച്ചു.
മനുഷ്യന്റെ വേട്ടയാടലില്ല
ഈയൊരു കൊറോണക്കാലം
നമുക്ക് മര്യാദ പഠിക്കാനുള്ളതാണ്.
 

ഷഹാന .പി
6D ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത