ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കോവിഡും വെള്ളപ്പൊക്കവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡും വെള്ളപ്പൊക്കവും

 മണ്ണിൽ പണിയെടുക്കാത്ത മലയാളി....
മണ്ണെന്തെന്നറിയാനിരിക്കുന്നു നീ....
കോവിഡിൻ്റെ കൂടെ വെള്ളപൊക്കവും
അനുഭവിക്കാനിരിക്കുന്നു നീ....
മണ്ണിൽ താഴാത്ത വെള്ളവും
പുറത്തിറങ്ങിയാൽ കണ്ണുരുട്ടി
പേടിപ്പിക്കുന്ന കോവിഡ്_ 19നും
ഒന്നിച്ചൊരു വരവുണ്ട് മലയാളിക്കിനി
അറിയാനിരിക്കുന്നു ദാരിദ്രമെന്തെന്ന്
ആകാശം മുട്ടെ പടുത്ത സിമൻ്റ് സൗധങ്ങൾ
പല്ലിളിച്ചു കാട്ടും നിന്നെ നോക്കി
ഇന്റെർലോക്കിട്ട മുറ്റം കാറിത്തുപ്പും നിൻ മുഖത്തേക്ക്...
മലയാളിയുടെ മണ്ണ് കരഞ്ഞീടും വരും നാളിൽ....
ഉള്ള മണ്ണിൽ പണിയെടുക്കു...
പൊന്നു വിളയിച്ച് വിജയിച്ച് കാണിക്കൂ....
 

ഷഹാന.പി
6D ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത