ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/അമ്മയാം ഭൂമിക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം ഭൂമിക്ക്

അമ്മയാം ഭൂമിക്ക് കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മരമില്ല മലയില്ല കിളി കളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളാൽ പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തു വച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം പുക വായു വിഷം
കടലും വിഷമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
ഒരു മയാം മക്കളെ കാത്തിരിപ്പു
നേരമില്ലൊട്ടു മേ നേരമില്ല
ജിവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല

ഫാത്തിമ ഹന.കെ.കെ
7J ഗണപത് എ.യു.പി.സ്കൂൾ, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത