സ്വർണവർണ്ണമുള്ള പവിഴച്ചിറകുള്ള സ്വപ്‌നം വർണ്ണച്ചാമരം പോലൊരു സ്വപ്‌നം സാഗരം പോലെ അഗാധമായൊരു സ്വപ്‌നം. ശിൽപം പോലെ ഉറച്ച സ്വപ്‌നം പുഷ്‌പം പോലെ മൃദുലമായ സ്വപ്‌നം മഴവില്ലു പോലെ ഏഴുവർണ്ണമുള്ള സ്വപ്‌നം . രാഗ നിബിഡമായ സ്വപ്‌നം താളമുള്ള സ്വപ്‌നം ശ്രുതിയുള്ള സ്വപ്‌നം താമരപ്പൂവ് പോലൊരു സ്വപ്‌നം. ഈ മഹാമാരിയൊഴിഞ്ഞു ദൂരെ പോകുമെന്ന മധുരസ്വപ്‌നം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത