ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/കൊറോണയും ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും  ജീവിതവും

നാളുകളേറെയായി കൂട്ടിലടച്ചൊരു
കിളിയുടെസ്വപ്നങ്ങൾവീണുടഞ്ഞു
കദനമാംകാവ്യത്തിലൂടെയാകവിപാടി.. 
ഇനി എന്നു തീരുമീ  പാരതന്ത്ര്യം.

എന്നെതളച്ചിടനൊക്കുകില്ലിന്നിവിടെ  
എന്നെ പറക്കാൻ അനുവദിക്കു
എന്റെകിനാക്കളിയായിരംസൂര്യന്മാർ
എന്നെയുണർത്തു വാൻകാത്തുനിൽപ്പൂ.

 മരണത്തിനപ്പുറം വേർപെടാനല്ലയി
കുരുനാമ്പു ജീവന്റെ നൽ തുടിപ്പും
നൽകരസ്പർശവും അകൽച്ചയും നീക്കി നീ
ഈ സ്നേഹ ദീപ്തിയെ കൈക്കൊള്ളുക.

 നാളിതുവരെക്കായിനിനച്ചതിലങ്ങോളം
കേൾക്കാനിതുവരെയാവതില്ല
നരജീവിതങ്ങൾപൊലിഞ്ഞു കുമിയുന്നു
ഭീകരമാകുമീ ദുർദിനത്തിൽ.

 ദൈവകോപാഗ്നിയിൽനീറിപ്പുകയുന്നു
അന്ധകാരത്തിൻ പുകമറകൾ
 നീക്കിയിന്നാകാശ മേടുകൾ താണ്ടിയി
രണഭൂമിയിൽ നിന്നു രക്ഷതേടി.

കേശവ് കൃഷ്ണ 
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത