ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/കേരളം:അതിജീവനത്തിന്റെ പാതയിലൂടെ....

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം:അതിജീവനത്തിന്റെ പാതയിലൂടെ....


   ദൈവത്തിന്റെ സ്വന്തം നാടായ കേരളം പല മഹാമാരിയിലൂടെ കടന്നുപോയ ചരിത്രം നമുക്ക് അറിയാവുന്നത് ആണ്. നിർവചിക്കാൻ കഴിയാത്ത പല മഹാമറിയിലൂടെ നമ്മൾ കടന്നുപോയി എന്നോർത്ത് നോക്കുമ്പോൾ എത്ര അതിഘോരമാണെന്ന് നമുക്ക് മനസ്സിലാക്കാം. ആദ്യമായി വന്ന ഓഖി ചുഴലിക്കാറ്റ് ,നിപ്പ വൈറസ് വ്യാപനം തുടർച്ചയായി രണ്ടു വർഷം വന്ന മഹാപ്രളയം ഇതിനെയെല്ലാം അതിജീവിച്ച നമ്മൾ ഇപ്പൊൾ മറ്റൊരു പ്രതിസന്ധിയായ കോവിട് -19 എന്ന വൈറസ് രോഗത്തെ നമ്മൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇൗ മാരകമായ രോഗത്തിന്റെ ഉറവിടം ചൈനയിൽ ആണ്. ചൈനയിൽ മാത്രം ഒതുങ്ങി നിൽകേണ്ട അസുഖം ആൾക്കാരുടെ യാത്ര മൂലം മറ്റു രാജ്യങ്ങളിലേക്ക് പടർന്നു.
            നമ്മുടെ രാജ്യമായ ഇന്ത്യയിലും നമ്മുടെ നാടായ കേരളത്തിലും കൊവിട് -19 അതിവേഗം പടർന്നു പിടിച്ച്. ഇന്ത്യയിൽ കൊവിട്‌-19 അതിവേഗം വ്യാപിക്കുമത്തിനെ തുടർന്ന് രോഗികളുടെ എണ്ണം വർധിച്ചതിനാൽ നമ്മുടെ മുഖ്യമന്ത്രി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു . അത് വഴി സമൂഹവ്യാപനം ഒരു വിധം തടയുവാൻ സാധിച്ചു .മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഭാധിതരും മരണനിരക്ക് കുറവാണ്. നമ്മുടെ കേരളത്തിലും രോഗവിമുക്തരാവുന്നവരുടെ എണ്ണം കുറഞ്ഞു .ഇത് നമ്മൾ കേരളീയർ കൊരോണയെ അതിജീവിക്കും എന്നുള്ളതിന്റെ പ്രത്യാശ  ആണ്. അതിനായി നമ്മുടെ പോലീസ് അധികാരികൾ വളരെ അധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു .ജനങ്ങൾക്ക് വേണ്ടവിധം ബോധവത്കരണം നടത്തി അവർക്ക് പല നിർദ്ദേശങ്ങളും നൽകാൻ ആരോഗ്യ സംഘടനകളും ആരോഗ്യ പ്രവർത്തകരും രാപകൽ ഇല്ലാതെ പ്രയത്നിച്ചു. ജനങ്ങൾക്ക് ഇൗ വൈറസ് രോഗത്തിന്റെ ഭീകരതയെ പറ്റി മനസ്സിലാക്കി കൊടുത്തു. അതിൽ ഒരു പങ്കു നമ്മുടെ സോഷ്യൽ മീഡിയയിലൂടെ സാധിച്ചു. നമ്മുടെ സർക്കാർ, ഡോക്ടർമാർ, നേഴ്സുമാർ ആരോഗ്യ പ്രവർത്തകർ പോലീസുകാർ എന്നിവരുടെ ഒത്തൊരുമയോടെ ഉള്ള പ്രവർത്തങ്ങൾ കോവിഡ്‌ -19 നെ നമ്മുടെ നാട്ടിൽ നിന്ന് തുറത്തുമെന്ന് നമുക്ക് അറിയാം. അതിനായി നമ്മൾക്കും അതിൽ പങ്കാളി ആകാം, അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാം .
           ലോക്കഡൗൺ ജനങ്ങൾക്ക് ബുദ്ധിമുട്ട് ആവതിരിക്കാൻ സർക്കാർ ജനങ്ങൾക്ക് അരി, സൗജന്യമായി നൽകി. തീരെ പാവപ്പെട്ടവർക്ക് ഭക്ഷണ സാധനങ്ങൾ എതിച്ച് നൽകുകയും ചയ്യുന്നു. കമ്മ്യുണിറ്റി കിച്ചൺ വഴി ഭക്ഷണം പാകം ചെയ്ത് എത്തിച്ചു നൽകുകയും ചെയ്യുന്നു . സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ആവശ്യമായ മരുന്നുകൾ വീടുകളിൽ പോലീസുകാർ എത്തിച്ചു നൽക്കുന്നു. 
             ജാതിയും മതവും പണവും പതവിയും ഒന്നും നോക്കാതെ നമ്മൾ എല്ലാവർക്കും ഒറ്റക്കെട്ടായി നിന്നാൽ ഏതു വൈറസിനെയും ഏതു പ്രതിസന്ധിയെയും തുരത്തുവാൻ കഴിയുമെന്ന് നമ്മൾ കേരളീയർ പഠിച്ചു കഴിഞ്ഞു അതിനായി നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. ഒരു നല്ല നാളേക്കായി നമുക്ക് പ്രാർത്ഥിക്കാം ഇത് നമ്മുടെ കർത്തവ്യം, ഇതാണ് നമ്മുടെ ധർമ്മം ഇതാണ് നമ്മുടെ രക്ഷ. ജൈയ്ഹിന്ദ്.

അതുൽ ചന്ദ്രൻ
9A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം