ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

പിച്ചവയ്ക്കുമ്പോൾ കാലിടറിയാൽ
കോരിയെടുത്തുമ്മ തരുമെൻ അമ്മ.

കൂടെ കളിക്കാൻ രസിക്കാൻ
എൻ കുടെയുണ്ടെന്റ്റെ അമ്മ.

തഴുകിയും തലോടിയും താരാട്ടുപാടിയും
കഥകൾ പറഞ്ഞും ഉറക്കുമെൻ അമ്മ.

തെറ്റിൽ നിന്ന് എന്നെ നേർവഴി കാണിച്ച
നേരായ മാർഗമാണെൻ അമ്മ.

എന്തിനും ഏതിനും സ്നേഹം വിളമ്പുന്ന
വാത്സല്യമാണെന്റെ അമ്മ.

നിത്യമായ സ്നേഹത്തിന്റെ
ഉറവിടമാണെന്റെ അമ്മ.

നെവീൻ ജോസഫ്
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത