ശുചിത്വം


വ്യക്തി ശുചിത്വം കൊറോണ തൻ പ്രതിരോധം
കൈകൾ കഴുകി കോവിഡിനെ അകറ്റുക
സാമൂഹിക അകലം പാലിച്ച് നമ്മൾ
നമ്മുടെ ജീവിതം തിരികെ പിടിക്കുക
എവിടേക്കും പോകാതെ ,എങ്ങോട്ടും പോകാതെ
വീടുകളിൽ തന്നെ സ്വൈരമായി ഇരിയ്ക്കുക
അധികാരി ശബ്ദത്തെ അനുസരിക്കുക നമ്മൾ
നമ്മുടെ ജീവിതം വീണ്ടെടുക്കുക നമ്മൾ
കൊറോണ എന്ന വൻ മഹാമാരിയെ
ഈ ലോകത്തു നിന്നു തുടച്ചു നീക്കീടുവാൻ
സർവ്വാധി സർവ്വനാം ലോക പിതാവിനോട്
അർത്ഥിച്ചു നമ്മൾ വീടുകളിൽ തുടരുക
ഓരോ ദിനവും പ്രത്യാശയോടെ
കോവിഡിനെ നേരിടുവാൻ ഉണരുക നമ്മൾ

 

അലോക് നാഥ്
8 I ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത