ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/ലിറ്റിൽകൈറ്റ്സ്/2025-28
ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ഫേസ് ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2025-28 ഫസ്റ്റ് ഫേസ് ക്യാമ്പ് ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ വാണിമേലിൽ ശ്രദ്ധേയമായി സമാപിച്ചു. മേയ് 14 വ്യാഴാഴ്ച സ്കൂളിലെ ഐ.ടി ലാബിൽ നടന്ന ഏകദിന ക്യാമ്പ് പി.ടി.എ പ്രസിഡന്റ് മജീദ് കെ.കെ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ മെന്ററായി വളയം ഗവൺമെറ്റ് ഹൈസ്കൂളിലെ സ്വർണകുമാരി ടീച്ചറും മുഖ്യാതിഥിയായി വിപിൻ നവോദയയും പങ്കെടുത്തു.സെഷനിൽ Kdenlive ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് പരിശീലനം നടന്നു,തുടർന്ന് വിദ്യാർഥികൾക്കായി റീൽ മത്സരം നടത്തുകയും മികച്ച റീൽ നിർമിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഫോട്ടോഗ്രഫി സെഷൻ വിദ്യാർഥികൾക്ക് പുതുമയാർന്ന അനുഭവമായി. ക്യാമ്പിന്റെ സമാപനച്ചടങ്ങിൽ NMMS സ്കോളർഷിപ്പ് നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ മുഹമ്മദ് മിഫ്ലാഹ്, മിൻഹ ഫാത്തിമ എന്നിവരെ ഹെഡ്മാസ്റ്റർ അഷ്റഫ് സാർ അനുമോദിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവേശകരമായ പങ്കാളിത്തം ക്യാമ്പിനെ കൂടുതൽ മികവുറ്റതാക്കി.
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 18-05-2026 | Jitheshkoyambrath |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.