കേരള ജനത

                                 (കവിത )

  --------------------------------------------------- 

ലോകരാജ്യങ്ങൾക്ക് മുമ്പിൽ മാതൃകയായി ഈ കൊച്ചു സംസ്ഥാനം. അഭിമാനിക്കാം, ഈ സംസ്ഥാനത്തിൽ പിറന്ന മക്കൾക്ക്.

ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കാം,  ഈ ദൈവത്തിന് ഇത്ര മാത്രം ഈ ജനതയെ ഒത്തൊരുമ പഠിപ്പിച്ചതിന്. 

ഇതാണ് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു'കേരളം'.

നമ്മൾ തുല്യരാണ്, അന്യരല്ല എന്ന് പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഓരോ പ്രകൃതിമാരിയും ഒരകലം പാലിക്കും ഈ ജനതക്ക് മുമ്പിൽ, അത്ര മാത്രം അർപ്പണബോധത്താൽ സേവകരാകും ആരോഗ്യപ്രവർത്തകർ, ഭരണാധികാരികൾ, പോലീസുകാർ പറഞ്ഞാൽ തീരില്ല ആ നീണ്ടനിര ആരെയും പ്രശംസിച്ചാൽ മതിയാകില്ല, ഇത് മറ്റാരുടെയും വിജയമല്ല, നമ്മുടെ കഠിനപ്രയത്നത്തിന്റെ വിജയങ്ങൾ.....

അങ്ങനെ നമ്മൾ ഈ മഹാമാരിയെയും അതിജീവിക്കും; നമ്മുടെ ആത്മവിശ്വാസത്തിലൂടെ പ്രയത്നത്തിലൂടെ ഒറ്റക്കെട്ടായി..... കാരണം നമ്മളാണ് കേരളജനത!!!


*******----------------------

 നസീഹ 9th കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ