ലോകമാകെ ഭയന്നുവിറച്ചു ചിറകിൻ -
കീഴിൽ ഒളിക്കുന്നു.
ഭയന്നു വിതുമ്പിനിന്നിടും ലോകവും.
നിശ്ചലമായിന്നു നിന്നിടിന്നു .
ഏതോ പരിഭ്രമം പോലും മനസ്സിൽ .
പ്രാർത്ഥനാ നാളമായി തങ്ങിടുന്നു .
ദൈവമേ നീയന്നു തന്നിടും വേദന -
അനുസ്മരണാദു.ഖമായിടുന്നു.
നാളേക്കു നീ വിധിച്ചീടും ജീവനിൽ -
നിഷ്ക്ളങ്കമാം ഞങ്ങൾകൊതിച്ചിടുന്നു.
ഈ മഹാമാരി തന്നു നീഞങ്ങളെ
എന്തിനുവേണ്ടിപരീക്ഷിക്കുന്നു.
ജാഗ്രതാനിർദ്ദേശം തന്നുസർക്കാരിന്നു -
ജീൻെറ നിലനിൽപ്പിനു വേണ്ടിയതാ.
ലക്ഷക്കണക്കിനു ജീവൻപൊലിഞ്ഞു -
പ്രിയരെ തനിച്ചാക്കിപലരും എകന്നു.
പ്രാർത്ഥനയൊടെയും കരുതലോടെയും -
പുതുജീവനുവേണ്ടിപോരാടുന്നു .
പൊരുതിടും ഞങ്ങൾ ജയിച്ചിടും ഞങ്ങൾ -
ഈ മഹാമാരിയെത്തുരത്തീടുംഞങ്ങൾ.