കൊന്നപ്പൂക്കൾക്ക് ഈ മഞ്ഞ-
നിറം കിട്ടിയത്,
എങ്ങിനെയെന്നോ..?
വിഷുപ്പൂക്കൾക്ക് ഈ മനോഹര-
വർണങ്ങൾ കിട്ടിയത്,
എങ്ങിനെയെന്നോ..?
വിഷുഫലങ്ങൾക്ക് ഈ
സൗന്ദര്യ തികവ് കിട്ടിയത്,
എങ്ങിനെയെന്നോ?
വിഷു വിളക്കിന് ഈ
കാന്തി കിട്ടിയത്,
എങ്ങിനെയെന്നോ?
സുന്ദരീ... നിനക്കായ്...
പ്രകൃതി ന.കിയതാണ്..
ഒരായിരം കൊന്നപ്പൂക്കളും..
ഒരായിരം സൂര്യന്മാരും..
ഒരായിരം നെയ്ത്തിരികളും..
സമ്പത്തും, സമൃദ്ധിയും, ശ്രേയസ്സും,
സംഗീതവും ശബ്ദവും കിളികൊഞ്ചലും,
നിനക്കായ് ഞാൻ കാത്തു-
വച്ചിരിക്കാം..പ്രകൃതി.. നിനക്കായ്...