കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

പരിസരം വൃത്തിയോടെ സൂക്ഷിച്ചീടുക നാം
രോഗങ്ങളെ അകറ്റി നിർത്തീടുക നാം
മഴക്കാലം എന്തു രസമാണേ അയ്യോ-
പകർച്ചവ്യാധികളുടെ കാലമാണേ..
മലിനജലം കെട്ടി നിർത്തരുതേ...
കൊതുക് പെരുകുന്ന ഇടമാണേ...
ചിക്കൻഗുനിയ, ഡെങ്കിപ്പനി-
മന്ത് പരത്തുന്നത് കൊതുകാണേ...
തിളപ്പിച്ച വെള്ളം കുടിച്ചീടേണം...
എലിപ്പനിയെ തുരത്തീടുക നാം...
പ്ലാസ്റ്റിക്, മണ്ണിനും മനുഷ്യനും ദോഷമാണേ...
വലിച്ചെറിയല്ലേ, കത്തിച്ചീടല്ലേ...
വായു മലിനീകരണത്തിൽ നിന്നും-
ഭൂമിയെ രക്ഷിക്കുക നാം...
മരങ്ങൾ വെട്ടിക്കളയരുതേ...
തൈകൾ നട്ടു വളർത്തുക നാം...

ശ്രീഷ. പി.
5 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത