കോയ്യോട് മദ്രസ്സ യു പി സ്കൂൾ/അക്ഷരവൃക്ഷം/കാലനുള്ള കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാലനുള്ള കാലം

ഭൂമിയെ വെല്ലുവിളിച്ചു കൊറോണ
വ്യാപിച്ചിടുന്നൊരു കാലത്തിൽ
നമ്മൾ വീട്ടിലിരുന്നു മടുത്തു
ലാപ്പിലും ഫോണിലും കുത്തികളിക്കുന്നു
മാസ്കും ധരിച്ചൊരീ റോഡിലിറങ്ങിയാൽ
വൈറസ് വരില്ലെന്ന ചിന്തയിലുള്ളവർ
ലോകമിപ്പോളിതാ മുങ്ങിയിരിക്കുന്നു
ലോക്ക് ഡൗണിപ്പോഴും ആവർത്തിക്കുന്നു
ഇനിയെത്രനാളുകൾ തള്ളിനീക്കീടേണം
അറിയില്ല ഈ വൈറസ്സിൻ ഗതിയിതാർക്കുമേ

ഫഹ്‍മി ഫാത്തിമ
4 A കോയ്യോട് മദ്രസ്സ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത