കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ
കൂട്ടുകാരെ കോവിഡ് 19 എന്ന മാരകരോഗം നമ്മുടെ നാടിനെ കാർന്നു തിന്നാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു. കൃത്യമായ ഒരു മരുന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്ത ഈ വേളയിൽ വ്യക്തിശുചിത്വം മാത്രമാണ് ഈ അസുഖത്തെ ചെറുക്കാനുള്ള ഏകമാർഗ്ഗം.പൊതു ഇടങ്ങളിൽ അലക്ഷ്യമായി കറങ്ങി നടക്കാതിരിക്കുക. ആളുകൾ കൂട്ടം കൂടി നിൽക്കാതെ നിശ്ചിത അകലം പാലിച്ചു നിൽക്കുക. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകുക.കൂട്ടുകാരെ ഞാൻ എന്തായാലും ഈ കാര്യങ്ങൾ എല്ലാം കൃത്യമായി പാലിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തു കഴിഞ്ഞു. വരൂ നമുക്ക് കൂട്ടായി തന്നെ ഈ മഹാമാരിയിൽ നിന്ന് ലോകത്തെ കര കയറ്റം.
ആയുഷ്. സി. എം
3 കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം