കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/അപ്പുവിന്റെ മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ മാവ്

ഒരിക്കൽ അപ്പു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. അപ്പുവിൻ്റെ വീടിൻ്റെ പുറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ കുറേ ചെടികളും പൂക്കളും ഒരു വലിയ മാവും ഉണ്ടായിരുന്നു. അപ്പുവിൻ്റെ കുട്ടിക്കാലത്ത് മിക്ക സമയത്തും ആ മരത്തിൻ്റെ അടുത്തിരുന്ന് കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ സ്വാദുള്ള മാമ്പഴം കഴിച്ചിരുന്നു.കാലം മാറിയപ്പോൾ മാവിൻ മരം ഒരു പാട് പ്രായം ചെന്നിരുന്നു അപ്പുവും വളർന്നിരുന്നു. അങ്ങനെ മാവിൽ പഴം കായ്ക്കുന്നത് നിന്നു. അപ്പു ആ മരം മുറിക്കുവാൻ തീരുമാനിച്ചു.അവൻ വിചാരിച്ചു ഇത് മുറിച്ച് അവൻ്റെ വീട്ടിൽ ഒരു വലിയ വാതിൽ ഉണ്ടാക്കാമെന്ന് പക്ഷെ ആ മരം അവന് ഒരു പാട് ഓർമ്മകൾ നൽകിയിരുന്നു. അവൻ അതൊന്നും ഓർക്കാതെ ആ മരം മുറിക്കുവാൻ തീരുമാനിച്ചു .ഇപ്പോൾ ആ മരം ഒരു പാട് ജീവികൾക്ക് താമസിക്കാൻ ഒരിടമാണ് .പക്ഷികൾ, പ്രാണികൾ, അണ്ണാൻ എന്നിവക്കൊക്കെ.അവർ ആ മരത്തിൻ്റെ അടുത്ത് വന്ന് കുറച്ച് നേരം വിശ്രമിച്ചു. അപ്പു മരം മുറിക്കുവാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും അപ്പുവിൻ്റെ ചുറ്റും കൂടി നിന്നു. അപ്പുവിന് ചുറ്റും നിന്ന് എന്നിട്ട് പറഞ്ഞു ഈ മരം മുറിക്കരുത് നിൻ്റെ കുട്ടിക്കാലത്ത് ഞങ്ങൾ എല്ലാം നിൻ്റെ കൂടെ കളിച്ചിരുന്നു. ഈ മരം നിനക്ക് ഒരു പാട് ഓർമ്മകൾ നൽകിയിട്ടുണ്ട് ഈ മരം ഞങ്ങളുടെ വീടാണ്. നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം ഇല്ലാതെ ആകും. അപ്പു അവര് പറയുന്നത് കേൾക്കാൻ നിന്നില്ല. തേനീച്ചകൾ ആ മരത്തിലുണ്ടായിരുന്നു. അപ്പു കുറച്ച് തേൻ അതിൽ നിന്ന് രുചിച്ചു നോക്കി.ആ തേനിൻ്റെ സ്വാദ് അവൻ്റെ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തി.ആ തേനിൻ്റെ സ്വാദ് അപ്പുവിനെ വളരെ സന്തോഷം നൽകി.അപ്പോൾ തനെ മാവ് സ്വാദുള്ള മാമ്പഴം അവന് നൽകി.എല്ലാ ജീവികളും വേവലാതിപ്പെട്ടു. എന്ത് വില കൊടുത്തും ഈ മരം രക്ഷിക്കണമെന്നായി. നിനക്കെന്നും തേൻ തരാം തേനീച്ചകൾ പറഞ്ഞു .പെട്ടെന്ന് അണ്ണാൻ പറഞ്ഞു നിനക്കെന്നും ധാന്യങ്ങൾ നൽകാം നിനക്കെന്നും നല്ല പാട്ടുകൾ പാടി തരാം പക്ഷികൾ പറഞ്ഞു.ഇത് കേട്ടതിന് ശേഷം അപ്പുവിന് തൻ്റെ തെറ്റ് മനസ്സിലായി. ഈ മരം നല്ല കുറേ കിളികളുടെ താമസസ്ഥലം ആണെന്ന് മനസിലായി.പെട്ടന്ന് അവൻ പറഞ്ഞു ഞാനീ മരം മുറിക്കുന്നില്ല. എനിക്കെൻ്റെ തെറ്റ് മനസ്സിലായി. നിങ്ങൾക്ക് ഈ മരത്തിൽ സന്തോഷമായി കഴിയാം.ഇത് കേട്ട് എല്ലാ ജീവികൾക്കും സന്തോഷമായി. അവർ തേനീച്ചയോട് നന്ദി പറഞ്ഞു. അപ്പോൾ മുതൽ എല്ലാ ജീവികളും, പക്ഷികളും, പ്രണികളും വളരെ സന്തുഷ്ടരായി. അങ്ങനെ അപ്പു ഇടക്കൊക്കെ ചെന്ന് അവർക്ക് ആഹാരവും കൊടുക്കുവാൻ തുടങ്ങി.

ഗുണപാഠം - പ്രകൃതിയിൽ ഉള്ളതെല്ലാം പ്രയോജനമുള്ളവയാണ്. അത് കൊണ്ട് തന്നെ അതിനെ നശിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കാതിരിക്കുക.


ഫർസീൻ.എ.പി
7 E കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ