കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/എന്റെ വെള്ളച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വെള്ളച്ചി

വാർഷിക പരീക്ഷാ ടൈം ടേബിളും കിട്ടി പരീക്ഷയെ പേടിച്ചിരിക്കുമ്പോഴാണ് ടീച്ചർ ക്ലാസിൽ വന്നു പറയുന്നത് നാളെ മുതൽ സ്ക്കൂളില്ല പരീക്ഷയുമില്ല എന്ന്. കേട്ടപ്പോൾ കുട്ടുകാരെ പിരിയുന്ന സങ്കടമുണ്ടെങ്കിലും എനിക്ക് വളരെയേറെ സന്തോഷമായി. അവധിക്കാലത്ത് തിരുവനന്തപുരത്തെ അഛമ്മയുടെ വീട്ടിൽ വിടാം എന്ന് അമ്മ നേരത്തേ പറഞ്ഞിരുന്നു. അവധിക്കാലം വേഗം വന്നപ്പോൾ പെട്ടെന്നു തന്നെ പോകാമല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. അവിടെ വിശാലമായ മുറ്റവും മരങ്ങളും ചെടിയുമൊക്കെ ഉണ്ട്. പിറ്റേ ദിവസം തന്നെ വല്യ ഛൻ വന്ന് എന്നെ കൂടി കൊണ്ടുപോയി. എനിക്ക് ഇവിടെ കുറച്ചു കൂട്ടുകാരെ ഒക്കെ കിട്ടി. ഞാനും അഛമ്മയും കൂടി ഒരു ദിവസം കടയിൽ സാധനങ്ങൾ വാങ്ങാനായി പോയപ്പോൾ റോഡരികിൽ ഒരു വെളുത്ത കുഞ്ഞ് പൂച്ച ഇരുന്ന് കരയുന്നു. നമുക്കതിനെ എടുത്ത് വീട്ടിൽ കൊണ്ടുപോയി വളർത്താം എന്ന് ഞാൻ പറഞ്ഞപ്പോൾ കട്ടു തിന്നുമെന്ന് പറഞ്ഞ് അഛമ്മ വഴക്കു പറഞ്ഞു. അഛമ്മയെ ഒരു വിധം പറഞ്ഞ് അനുവാദം വാങ്ങി പൂച്ച കുട്ടിയെ വീട്ടിൽ കൊണ്ടുവന്നു. വൃത്തിയാക്കി പൊട്ടൊക്കെ തൊടുവിച്ച് സുന്ദരിയാക്കി..,,."വെള്ളച്ചി' എന്ന് ഞാനതിനു പേരുമിട്ടു.അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ലോക് ഡൗൺ വന്നത്.കൂട്ടുകാരോടൊപ്പം കളിക്കാൻ കഴിയാത്ത എനിക്ക് ഭയങ്കര വിഷമമായി. എന്റെ വെള്ളച്ചിയോട് ഞാൻ കൂട്ടുകൂടാൻ തുടങ്ങി. ഞാനും വെള്ളച്ചിയും കൂടിയാണ് എപ്പോഴും കളിക്കുന്നത്. എപ്പോഴും എന്റെ കൂടെ നടക്കും. അഛമ്മയ്ക്കും അവളെ ഇഷ്ടമായി.ഈ ലോക് ഡൗൺ കാലത്ത് എന്റെ കളിക്കൂട്ടുകാരിയായി മാറി എന്റെ വെള്ളച്ചി.

പാർവ്വതി ബി.പി.
5A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ