കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കാറ്റും മഴയും കഥയും

കാറ്റും മഴയും കഥയും

കാറ്റും മഴയുമൊരാഘോഷം
വീട്ടിലെനിക്കിതു സന്തോഷം
അകലെ കാഴ്ചകൾ മറവായി
പുകപോലെങ്ങും നീരാവി
കാറ്റടി വീട്ടിൽ കയറാതെ
കതകുമടച്ചു വലിയമ്മ
കാപ്പി തരാനുണ്ടെന്നമ്മ
കഥ പറയാനുണ്ടമ്മൂമ്മ
കഥ പറയാം ഞാൻ കുട്ടികളെ
അതിനിനി മൂളാനാരാരോ ?
മൂളാം ഞങ്ങളതിൽത്തന്നെ
മുഴുകിയുറങ്ങിപ്പോയാലോ?
കതകിനുമുട്ടിച്ചെവിപാർക്കും
കാറ്റും മഴയും മൂളൂല്ലോ?
 

അരുണിമ
9 ജി ജി എച്ച് എസ്സ് കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത