കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/അംഗീകാരങ്ങൾ/2021-22ലെ അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ് എസ് എൽ സി പരീക്ഷ

തുടർച്ചയായി നാലാം തവണ 100% വിജയം

140 ഫുൾ എ+

തൃശ്ശൂർ ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം

മുൻ ഫലത്തിൽ സംസ്ഥാന തലത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ നാലാം സ്ഥാനം

2018 ലെ സ്വതന്ത്ര്യ ദിനപരേഡിൽ എസ് പി സി ഗേൾസ് പ്ലറ്റൂൂൺ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

ഉപജില്ലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം

ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം സ്ഥാനം

കൊടുങ്ങല്ലൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ പോയിനറിൽ രണ്ടാം സ്ഥാനം നിലനിർത്തുന്ന വിദ്യാലയമാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. എടുത്തു പറയേണ്ട ഒരു കാര്യം 1 മുതൽ 12 വരെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്കൂളുകൾ വിദഗ്ദരായ പരിശീലകരുടെ സഹായത്താൽ നേടുന്ന വിജയവുമായി താരതമ്യം ചെയ്യുമ്പോഴാണ് 5 മുതൽ 12 വരെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം വിദഗ്ദരായ പരിശീലകരുടെ സഹായമൊന്നുമില്ലാതെ അദ്ധ്യാപകരുടെയും പി ടി എ യുടെയും കുട്ടികളുടെയും കഠിന പരിശ്രമം ഒന്നുകൊണ്ട് മാത്രം നേടി വരുന്ന ഈ വിജയം എത്ര മനോഹരവും മഹത്തരവരുമെന്ന് മനസിലാവുന്നത്.

ഫയൽ ചിത്രം

അഖില കേരള ഗാന്ധി പ്രശ്‌നോനോത്തരി മത്സരം

തൃശൂർ ജില്ലയിലെ ഗാന്ധിദർശൻ പരിപാടിയുടെ ഭാഗമായി ജനുവരി 30 നു നടന്ന അഖില കേരള ഗാന്ധി പ്രശ്‌നോനോത്തരി മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 3 കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. 8-ാം ക്ലാസിലെ അമീന പി എം, 9-ാം ക്ലാസിലെ ഷെഹീന വി എസ് , സരിഗനന്ദ എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. മാർച്ച് 12 നു തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗാന്ധി ദർശൻ സംഗമത്തിൽ ഡോക്ടർ പി വി കൃഷ്ണൻ നായർ സമ്മാന വിതരണം നിർവഹിച്ചു.

അഖില കേരള ഗാന്ധി പ്രശ്‌നോനോത്തരി മത്സരം

കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ് ലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികൾ ഒന്നാം സ്ഥാനത്ത്

കൊടുങ്ങല്ലൂരിലെ ഗവൺമെന്റ് വിദ്യാലയങ്ങളായ പി.ബി.എം.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ, കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ, ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ എന്നീ മൂന്ന് വിദ്യാലയങ്ങൾ സംയുക്തമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ 2019 - 21 ബാച്ച് സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് പി.ബി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. പരിശീലനം പൂർത്തിയായ 132 കേഡറ്റുകളാണ് ആറ് പ്ലറ്റുണുകളായി പാസ്സിങ്ങ് ഔട്ട് പരേഡിൽ പങ്കെടുത്തത്.. പരേഡിൽ വിശിഷ്ടാതിഥിയായി കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. V.R. സുനിൽകുമാർ സല്യൂട്ട് സ്വീകരിച്ചു. ഡ്രിൽ ഇൻസ്ട്രക്റ്റർ സി.പി. സജീഷ് കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സൂരജ്.കെ.എസ്. ,കൊടുങ്ങല്ലൂർ നഗരസഭാ ചെയർ പേഴ്സൺ എം.യു ഷിനിജ , പ്രധാനാധ്യാപകരായ പി.കെ. മൂസ മാസ്റ്റർ, ടി.കെ.ലത, ജി.എസ്.അജിത, എന്നിവരെക്കൂടാതെ പ്രസ്തുത വിദ്യാലയങ്ങളിലെ വാർഡ് കൗൺസിലർമാർ ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകർ, ഡ്രിൽ ഇൻസ്ട്രകർമാർ ,പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പരേഡിൽ മികച്ച പ്ലറ്റൂണായി നഹല . കെ.എൻ. നയിച്ച കെ.കെ.ടി.എം.ജി. ജി.എച്ച്.എസ്. സ്കൂളിലെ ഗേൾസ് പ്ലറ്റൂൺ തിരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്ലറ്റൂണിലേയും മികച്ച കേഡറ്റുകൾക്ക് പുരസ്കാരങ്ങൾ നൽകി.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികൾ ഒന്നാം സ്ഥാനത്ത്

ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കൽ മത്സരം

ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കൽ മത്സരത്തിൽ 9Dയിലെ ശ്രീഭദ്ര എം എസിന് ഏറ്റവും മികച്ച കാർഡുകൾക്കുള്ള സർട്ടിഫിക്കറ്റ് ലഭിച്ചു. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച മത്സരമാണിത്. സ്കൂൾ തലത്തിൽ തിരഞ്ഞടുക്കപ്പെട്ട ഗ്രീറ്റിംഗ് കാർഡാണ് മത്സരത്തിനായി അയച്ചു കൊടുത്തത്. പൂർണമായും കൈകൾ കൊണ്ട് നിർമ്മിച്ച ഗ്രീറ്റിംഗ് കാർഡിൽ പേനയോ പെൻസിലോ ഉപയോഗിച്ചാണ് ആശംസകൾ എഴുതിയത്. ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശം ഉൾപ്പെടുത്തിയിരുന്നു. ഗ്രീറ്റിംഗ് കാർഡ് ചിത്രങ്ങളും പെയിന്റിംഗുകളും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിച്ച് ആകർഷകമാക്കിയിരുന്നു 'വിമുക്തി മിഷന്റെ ആശംസകൾ" എന്ന വാചകം ഗ്രീറ്റിംഗ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കൽ മത്സരം

ഊർജോത്സവം

എനർജി മാനേജ്മെന്റ് സെന്റർ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഊർജോത്സവം സംഘടിപ്പിച്ചു. കുട്ടികളിൽ ഊർജ്ജ സംരക്ഷണം എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഊർജയാൻ. ഹൈസ്കൂൾ തലത്തിൽ പോസ്റ്റർ നിർമ്മാണവും യുപി തലത്തിൽ പ്രസംഗമത്സരവും നടത്തി. Go Electric campaign in Kerala Electrical vehicles and Electrical cooking എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടന്നത്. പോസ്റ്റർ നിർമ്മാണത്തിന് 9 C യിലെ ഫാത്തിമ ഫർസാനയും പ്രസംഗ മത്സരത്തിന് നഹ്‍ല സമീറും സമ്മാനാർഹരായി.

ഫെഡറൽ ബാങ്കിന്റെ ചിത്രരചനാ മത്സരം :ഒന്നാം സ്ഥാനം

കൊടുങ്ങല്ലൂർ ഫെഡറൽ ബാങ്കിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചു നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. മത്സരത്തിൽ 8F ലെ സുഹാന തസ്‍നിം ഒന്നാം സ്ഥാനവും 9Aയിലെ സാനിയ സതീഷ് രണ്ടാം സ്ഥാനവും 8D യിലെ സ്വാതി സതീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വാർഷിക ദിനത്തിൽ ബാങ്കിൽ വച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇത്തരം മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിക്കാനുള്ള ഒരു അവസരമായിരുന്നു ഫെഡറൽ ബാങ്കിന്റെ വാര്ഷികാഘോഷത്തോടനുബന്ധിച്ചു നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം. കോവിഡ് പ്രതിസന്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രരചനാമത്സരത്തിന് വിഷയം നൽകിയത്. കുട്ടികൾ വളരെ നന്നായി മത്സരത്തിൽ പങ്കെടുത്തു. വാർഷിക ദിനത്തിൽ ബാങ്കിൽ വച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

ചിത്രരചനാ മത്സരം

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ശാസ്ത്ര ക്വിസ് :ഒന്നാം സ്ഥാനം

സമഗ്ര ശിക്ഷ കേരളം രാഷട്രീയ ആവിഷ്കാർ അഭിയാൻ്റെ ഭാഗമായി ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൻ്റെ കൊടുങ്ങല്ലൂർ ബി.ആർ.സി.തല മത്സരം കൊടുങ്ങല്ലൂർ ബി.ആർ.സിയിൽ വച്ച് സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി നടന്ന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ 10 ജി ക്ലാസിൽ പഠിക്കുന്ന സാക്കിയ എം ജെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുാം. കൊടുങ്ങല്ലൂർ ബി.ആർ.സി തലത്തിൽ നടന്ന ക്വിസ് മത്സര വിജയികൾക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ നജ്മൽ ഷക്കീർ സമ്മാനദാനം നിർവഹിച്ചു.

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ശാസ്ത്ര ക്വിസ്

പോസ്റ്റ് കാർഡ് രചന മത്സരം

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി Indian പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നടത്തുന്ന പോസ്റ്റ് കാർഡ് രചന മത്സരം നമ്മുടെ വിദ്യാലയത്തിൽ നടന്നു. Unsung Heroes of Freedom struggle, My vision for India in 2047 എന്നീ വിഷയങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടന്നത്. 5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും എന്നാൽ മുഖ്യധാരയിൽ എത്താത്തവരുമായ നേതാക്കൾ, ജനങ്ങൾ എന്നിവരെപ്പറ്റിയും 2047ലെ ഇന്ത്യയെകുറിച്ചുള്ള കാഴ്ചപ്പാടിനെപ്പറ്റിയും കുട്ടികൾ പോസ്റ്റ് കാർഡിൽ എഴുതി.

പോസ്റ്റ് കാർഡ് രചന മത്സരം

നാഷണൽ റോൾ പ്ലേ: ജില്ലാ തലം- ഒന്നാം സ്ഥാനം

എൻ സി ഇ ആർ ടി യുടെ നാഷണൽ പോപ്പുലേഷൻ എജ്യൂക്കേഷണൽ പ്രോജക്ടിന്റെ ഭാഗമായി നടത്തി വരുന്ന റോൾ പ്ലേ മൽസരത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 11 വിദ്യാലയങ്ങളെ പിൻതള്ളി നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കാൻ നമ്മുടെ ടീം തിരഞ്ഞെടുക്കപ്പെട്ടു. 9ാം ക്ലാസ് വിദ്യാർത്ഥികളായ ഹയ ഫാത്തിമ, ഫിദ ഫാത്തിമ, ജസീന പി എസ്, പാർവതി വി എസ്, അനശ്വര ടി ആർ എന്നിവരാണ് റോൾ പ്ലേയിൽ പങ്കെടുത്തത് .ഈ കുട്ടികളേയും ഇതിനായി പ്രവർത്തിച്ച എല്ലാ ഇംഗ്ലീഷ് അദ്ധ്യാപകരേയും പ്രത്യേകിച്ച് സാജിത ടീച്ചറേയും പ്രധാന അദ്ധ്യാപിക ലത ടീച്ചർ അഭിനന്ദിച്ചു.

നാഷണൽ റോൾ പ്ലേയ്ക്ക് ഒന്നാം സ്ഥാനം

പാട്ടും വരയും മത്സരത്തിൽ മിന്നുന്ന പ്രകടനം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കൽ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പാട്ടും വരയും മത്സരം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസവകുപ്പും മുസരിസ് പൈതൃക പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നമ്മുടെ വിദ്യാലത്തിൽ നിന്നും 9 സി യിലെ ജസീന പി എസ്, 10 ഡി യിലെ ലക്ഷ്മി സി എൽ എന്നിവർ പങ്കെടുത്തു. മുസരിസ് ആംഫി തിയറ്ററിൽ വച്ച് നടന്ന സംസ്കാരിക സമ്മേളനത്തിൽ കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

പാട്ടും വരയും മത്സരം

സർഗ്ഗോത്സവം യു.പി വിഭാഗം കാവ്യാലാപനം ഒന്നാം സ്ഥാനം

കൊടുങ്ങല്ലൂർ - പൊയ്യ ലൈബ്രറി കൗൺസിൽ നേതൃസമിതി സംഘടിപ്പിച്ച യു.പി വിഭാഗം കാവ്യാലാപനം മത്സരത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത മീനാക്ഷീ കൃഷ്ണന് ഒന്നാം സ്ഥാനം

കാവ്യാലാപന മത്സരം

സർഗ്ഗോത്സവം എച്ച് എസ് വിഭാഗം കവിതാലാപന, സിനിമാഗാനാലാപന മത്സരങ്ങളിൽ ഒന്നാം സ്ഥാനം

കൊടുങ്ങല്ലൂർ - പൊയ്യ ലൈബ്രറി കൗൺസിൽ നേതൃസമിതി സംഘടിപ്പിച്ച കവിതാലാപന, സിനിമാഗാനാലാപന മത്സരങ്ങളിൽ സ്കൂളിൽ നിന്നും പങ്കെടുത്ത ഉമാമഹേശ്വരിക്ക് ഒന്നാം സ്ഥാനം

സിനിമാഗാനാലാപന മത്സരം

മെഡി ഐക്യു ക്വിസ് മത്സരം - ജില്ലാതലത്തിൽ മൂന്നാം സ്ഥാനം

കുട്ടികളിൽ ശാസ്ത്രീയ ആരോഗ്യ അവബോധം വളർത്തുക,അശാസ്ത്രീയ പ്രചരണങ്ങൾ തിരിച്ചറിയുവാൻ പ്രാപ്തരാക്കുക എന്ന് ഉദ്ദേശത്തോടുകൂടി കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെഡി ഐക്യു ക്വിസ് മത്സരത്തിൽ സ്കൂൾ ടീമിന് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം.

മെഡി ഐക്യു ക്വിസ് മത്സരം

റവന്യൂജില്ലാതല ഇംഗ്ലീഷ് ഫെസ്റ്റിൽ നമ്മുടെ കുട്ടികൾക്ക് ഒന്നാം സ്ഥാനം

EFFELS എന്ന പേരിൽ ഉപജില്ലാ തല ഇംഗ്ലീഷ് ഫെസ്റ്റ് ഗൂഗിൾ മീറ്റിലൂടെ നടന്നു. വിവിധ ഇനങ്ങളിലായി കുട്ടികൾ പങ്കെടുക്കുകയും റവന്യൂജില്ലാതല ഇംഗ്ലീഷ് ഫെസ്റ്റിലേക്ക് നമ്മുടെ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ജില്ലാ തല പോസ്റ്റർ രചനാ മത്സരം

CAP (children&Police) ഉം SPC യും സംയുക്തമായി നടത്തിയ ജില്ലാ തല പോസ്റ്റർ രചനാ മത്സരത്തിന്റെ പുരസ്കാരവും ക്യാഷ് അവാർഡും തൃശൂർ റൂറൽ അഡീഷണൽ എസ്.പി. കുബേരനിൽ നിന്നും SPCജൂനിയർ കേഡറ്റായ ഉത്തര ചന്ദ്രൻ ഏറ്റുവാങ്ങുന്നു.

ജില്ലാ തല പോസ്റ്റർ രചനാ മത്സരം

റിപ്പബ്ലിക് ദിനാഘോഷം - ജില്ലാ തല ദേശഭക്തിഗാന മത്സരം

73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, തൃശൂർ റൂറൽ സംഘടിപ്പിച്ച ജില്ലാ തല ദേശഭക്തിഗാന മത്സരത്തിൽ ജൂനിയർ കേഡറ്റായ ദിയ ഡെൻ സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈനായി സ്കൂൾ തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം ദിയ ഡെൻസിനായിരുന്നു. ജില്ലാ തല മത്സരത്തിൽ 25 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു.