കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/അനുരാഗ ഹരിതകം

Schoolwiki സംരംഭത്തിൽ നിന്ന്
അനുരാഗ ഹരിതകം


അടുത്തിരിക്കുക മനസ്സിലുള്ളൊരീ
കടുപ്പമല്ലെങ്കിൽ കുറഞ്ഞു പോയിടാം
അടക്കിവയ്ക്കാതെ ഒടുക്കാമാവോളം
അകം പൊരുൾ തമ്മിൽ പകർന്നിരുന്നിടാം
തരംഗമാകുമി ഹൃദയരാഗങ്ങൾ
തനിച്ചിരിക്കുമ്പോൾ തളർന്നു പോയിടാം
വിരഹമത്രമേൽ വിവശമെങ്കിലും
മറവി നമ്മളെ മറയിലാക്കിടാം
പുതിയ ഹരിതകം പഴയതൊക്കെയും
സ്മൃതി പഥങ്ങളിൽ നിന്നകറ്റീടാം
മനസ്സു കൈവിട്ട വഴിയിടങ്ങളിൽ
മടങ്ങിടാതെ നാം കുതിച്ചു പാഞ്ഞിടാം
തണുവിരൽ തൊട്ടു തഴുകി നാമിനി
അണുവിലും പ്രാണ തരംഗ മേകുക
അനുഭവിക്കുമീ നിമിഷമല്ലാതെ
നമുക്കു സ്വന്തമില്ലിറഞ്ഞുകൊള്ളുക
                         
                    
 

ആർദ്ര ജെ
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത