കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം
ഞായർ                                                                                                      ഏപ്രിൽ 19 2020
              ബാഡ്മിന്റൺ കളിയിൽ ജയിക്കുന്നത് സ്വപ്നം കണ്ടു കൊണ്ടാണ് ഞാനിന്ന് ഉണർന്നത്. അവധിക്കാലം കൊറോണയിൽ മുങ്ങിപ്പോയതു കൊണ്ട് എനിക്കാകെ സങ്കടമായി. കഴിഞ്ഞ അവധിക്കാലത്ത് ഞാനെപ്പോഴും കാശിച്ചേട്ടനും ശ്രാവണുമായി കളിക്കുമായിരുന്നു. ഈ പ്രാവിശ്യം കൊറോണ കാരണം ലീഷാമ്മയും, സുനിയമ്മയും എന്നെ കളിക്കാൻ വിട്ടില്ല. ശ്രാവൺഇടക്കിടയ്ക്ക് ഇവിടെ വരുന്നത് ലീഷാമ്മ അറിഞ്ഞു. അവനെ ഇങ്ങേട്ടു വിടരുതെന്ന് അവന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. എനിക്ക് ലീഷാമ്മയോട് ദേഷ്യം വന്നു. അതുകൊണ്ട് ഞാൻ പാത്തും പതുങ്ങിയും അവന്റെ വീട്ടിൽ പോയി. കൊറോണ കാരണമാണ് എനിക്ക് അവധിക്കാലം ആസ്വദിക്കാൻ പറ്റാഞ്ഞത്. എന്നാൽ ഇതു കാരണം ഒരു ഉപകാരം കൂടിയുണ്ടായി. സ്കൂളിലെ പരീക്ഷ നിറുത്തി വച്ചു. ഞാൻ സിനിമ പ്പേരും ബാഡ്മിന്റനും കളിച്ച് സമയം കടത്തി വിട്ടു. ഞാനിന്ന് സുബി മാമനും, കുക്കുവാൻറിയും, കൊച്ചുച്ചേട്ടനുമായി ബാഡ്മിന്റൺ കളിച്ചു. കളിയിൽ മാമനാണ് ജയിച്ചത് എനിക്കപ്പോൾ സങ്കടം തോന്നി. നാളെ കളിച്ച് എനിക്ക് ജയിക്കണം. നാളെ കഴിഞ്ഞാൽ എനിക്ക് ഇറങ്ങി സഞ്ചരിക്കാം.
ആരാധ്യ ബി.
3 A കെ എ എം യു പി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം