കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/ഒന്നിച്ച് നേരിടാം കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ച് നേരിടാം കരുതലോടെ

പോരാടുവാൻ  നേരമായിന്നു കൂട്ടരെപ്രതിരോധ മാർഗ്ഗത്തിലൂടെ ..
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടും സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചീടാം
രോഗത്തെ അതിജീവിച്ചീടാം
ജാഗ്രതയോടെ വസിച്ചീടാം സോദരേ
ശുഭവാർത്ത കേൾക്കുവാൻഒരു മനസ്സോടെ ശുചിത്വ ബോധത്തോടെ മുന്നേറീടാം
ഭയക്കാതെശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ലോക നന്മക്കു വേണ്ടി.

അനന്തകൃഷ്ണൻ കെ.
7 A കെ എ എം യു പി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത