കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 14-09-2025 | Khmhsvalakulam |
അംഗങ്ങൾ
| ക്രമ
നമ്പർ |
കുട്ടിയുടെ പേര് | |||
|---|---|---|---|---|
| 1 | ||||
പ്രവർത്തനങ്ങൾ
കുട്ടികൾക്ക് സ്കൂൾവിക്കി പരിശീലനം
തിരഞ്ഞെടുത്ത എട്ടാം ക്ലാസ്, ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾവിക്കി പരിശീലനം നൽകി. മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി സാർ കുട്ടികൾക്ക് സ്‍കൂൾവിക്കിയിൽ സ്കൂൾവിക്കിയിലേക്ക് സ്‍കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും എങ്ങനെ ഡോക്യൂമെന്റ് ചെയ്യാമെന്ന് പരിശീലനം നൽകി. അഞ്ച് വീതമടങ്ങുന്ന ടീമിന് വ്യത്യസ്ത ചുമതലകൾ നൽകി
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 15,16 തിയതികളിൽ ഉബുണ്ടു പുതിയ വെർഷൻ ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. * 15ാം തിയതി സംഘടിപ്പിച്ച ക്ലാസിന് SITC മുഹമ്മദ് നിസാർ മാസ്റ്റർ നേതൃത്വം നൽകി 4O കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു ,ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ സാർ സംസാരിച്ചു, സ്റ്റാഫ് സെക്രട്ടറി ബഷീർ അഹമ്മദ്,ഐ ടി ടീച്ചർ ഖൈറുന്നീസ, LK അദ്ധ്യാപകൻ ഇഹ്തിഷാം എന്നിവർ ചടങ്ങിൽ സംസാരിച്ചു , 45
ലാപ്ടോപുകളിൽ ഒന്നാമത്തെ ദിവസം കൈറ്റ് അംഗങ്ങൾ ഇൻസ്റ്റലേഷൻ നടത്തി, സ്കൂൾ സന്ദർഷനം നടത്തിയ വേങ്ങര AEO ഓഫീസർ പ്രമോദ് സാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ക്യാംപ് സന്ദർഷിച്ച് വിദ്യാർത്ഥികളുമായി സംസാരിച്ചത് ക്യാംപിന് പുത്തൻ ഉണർവേകി, 16ാംതിയതി 18കുട്ടികൾ അധ്യാപകരുടെ സഹായമില്ലാതെ തന്നെ 15 ലാപ്ടോപുകൾ ഇൻസ്റ്റാൾ ചെയ്തു, രണ്ടാം ദിനം ക്യാംപിന് കൈറ്റ് മാസ്റ്റർ മുനീർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് പ്രാഥമിക സ്‍കൂൾ ക്യാമ്പ്
കെ എച്ച് എം എച്ച് എസ് എസ് വാളക്കുളത്ത് 2024-2027 ബാച്ച് വിദ്യാർഥികൾക്ക് വേണ്ടിയുള്ള സ്കൂൾ ക്യാമ്പ് നടക്കുകയുണ്ടായി. ക്യാമ്പ് ഉൽഘാടനം എച്ച് എം സജിത്ത് കെ മേനോൻ നടത്തി. രണ്ട് ബാച്ചുകളിലെ കുട്ടികളെ പരിശീലിപ്പിക്കുവാൻ റിസോഴ്സ് പേഴ്സൻ ആയ നിസാർ സർ, സബ്ന ടീച്ചർ എന്നിവർ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. സഹായത്തിനായി ഫിദ ടീച്ചർ, ഷകീല ടീച്ചർ, മുനീർ സർ എന്നിവരും സന്നിഹിതരായി. രാവിലെ 9.45 ന് രജിസ്ട്രേഷൻ ആരംഭിച്ചു. 10 മണിക്ക് ക്ലാസുകൾ ആരംഭിച്ചു. കുട്ടികളെ 6 ഗ്രൂപ്പുകൾ ആയി തരം തിരിക്കുന്നതിന് രസകരമായ ക്വിസ് നടത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളെ 6 ഗ്രൂപ് ആയി തരം തിരിച്ചു. വാട്സ്ആപ്, ലിങ്ക്ഡ്ഇൻ, യൂട്യൂബ്, ഫേസ്‍ബുക്, ത്രെഡ്സ് മുതലായവ ആയിരുന്നു
കുട്ടികൾക്ക് നിർദ്ദേശിച്ച ഗ്രൂപ്പുകൾ. കുട്ടികൾക്ക് പല തരം റീൽസ് കാണിച്ച് കുട്ടികളോട് സ്വന്തമായി റീൽ നിർമ്മിക്കാൻ ആർപി മാർ ആവശ്യപ്പെട്ടു. കുട്ടികൾ ചില റീൽ കാണിച്ച്. തുടർന്ന് കുട്ടികൾക്ക് പല തരം വീഡിയോ ഷോട്സ്, ഡി എസ് എൽ ആർ കേമറ ഉപയോഗം മുതലായവ പരിചയപ്പെടുത്തി. ഉച്ചക്ക് ഒരു മണിക്ക് കുട്ടികളെ ഭക്ഷണം കഴിക്കാൻ വിടുകയുണ്ടായി. ബിരിയാണി കഴിച്ചു വന്ന കുട്ടികൾക്ക് തുടർന്ന് കേഡെൻലൈവ് എന്ന സോഫ്ട്‌വെയർ പ്രവർത്തനം ആർപി മാർ പരിശീലനം നൽകുക ഉണ്ടായി. കുട്ടികൾക്ക് വീഡിയോ എഡിറ്റിംഗ്, ഓഡിയോ ഉൾപെടുത്തൽ, ഇഫക്ട്സ്, ടൈറ്റിൽ നിർമ്മാണം, മുതലായയിൽ പ്രായോഗിക പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ചു.
അംഗീകാരങ്ങൾ
ഉപജില്ലാ ക്യാമ്പ്
ജില്ലാ ക്യാമ്പ്
സംസ്ഥാന ക്യാമ്പ്
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക