ഈ ഭൂമി നീളെ മഹാമാരി വന്നു
പ്രതിവിധി ഒന്നുമേ കണ്ടത്തിയില്ല
മരണം തുടരെ തുടരെ വരുന്നു
മനുഷ്യവംശത്തെ ഒടുക്കുന്ന മാരി
ലോകം മുഴുവൻ പടരുന്ന മാരി
ലോകമെമ്പാടും മരണം വിതച്ചു
ശവപറമ്പാക്കുന്നു മാരി അകറ്റാൻ
വിഷവൈദ്യരില്ല അമ്പലമില്ല
ദൈവങ്ങളില്ല പള്ളിയും പള്ളി-
കൂടവും ഇല്ല